ജിമിക്കിക്കമ്മലിന് ചുവടുവച്ച് ജ്യോതിക; വൈറലായി ഗാനരംഗങ്ങള്‍ 

ജിമിക്കി കമ്മലിന് ജ്യോതിക ചുവടുകള്‍ വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
ജിമിക്കിക്കമ്മലിന് ചുവടുവച്ച് ജ്യോതിക; വൈറലായി ഗാനരംഗങ്ങള്‍ 
Updated on
1 min read

വിദ്യാബാലന്‍ ചിത്രം 'തുമാരി സുല്ലു'വിന്റെ തമിഴ് റീമേക്കായ 'കാട്രിന്‍ മൊഴി'യിലെ ഗാനരംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ഉള്‍പ്പെടുത്തിയ സൂപ്പര്‍ഹിറ്റ് ഗാനം ഹവാ ഹവായ്ക്ക് പകരം തമിഴില്‍ മലയാള ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനം ജിമിക്കിക്കമ്മലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിമിക്കി കമ്മലിന് ജ്യോതിക ചുവടുകള്‍ വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ലക്ഷ്മി മഞ്ജുവിനൊപ്പമാണ് ഗാനരംഗങ്ങളില്‍ ജ്യോതിക നൃത്തംചെയ്യുന്നത്. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന ഗാനമായിരിക്കും ജിമിക്കി കമ്മല്‍. 

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം ഏറ്റെടുത്ത ഗാനമായതിനാല്‍ തന്നെയാണ് ജിമിക്കി കമ്മല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാട്ടിന്റെ കോപ്പി റൈറ്റ് വെളിപാടിന്റെ പുസ്തകം ടീമില്‍ നിന്ന് വാങ്ങിയശേഷമാണ് ഗാനം കാട്രിന്‍ മൊഴിയി ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

തുമാരി സുല്ലു പുറത്തിറങ്ങിയപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടത് ചിത്രത്തിലെ ഹവായ് ഹവായ് ഗാനരംഗത്തിലെ വിദ്യാ ബാലന്റെ പ്രകടനമാണ്. റേഡിയോ ജോക്കിയുടെ റോളില്‍ തിളങ്ങിയ വിദ്യാ ബാലനൊപ്പം നേഹ ധുപ്പിയയും ആര്‍ ജെ മലിഷ്‌കയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചത്. കാട്രിന്‍ മൊഴി പുറത്തിറങ്ങുമ്പോഴും ഹിന്ദി പതിപ്പിലേതുപോലെ ഗാനരംഗം ഏറെ പ്രേക്ഷകപ്രീതി നേടുമെന്നും അതുവഴി ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com