'ജീവിച്ചിരിക്കുമ്പോള്‍ സഹായിക്കൂ; ഒരാള്‍ മാത്രം വരും മമ്മൂക്ക'; സത്താറിന്റെ മരണത്തില്‍ മുതല കണ്ണീര്‍ ഒഴുക്കുന്നവരോട്; കുറിപ്പ്

കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍ക്കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. 
'ജീവിച്ചിരിക്കുമ്പോള്‍ സഹായിക്കൂ; ഒരാള്‍ മാത്രം വരും മമ്മൂക്ക'; സത്താറിന്റെ മരണത്തില്‍ മുതല കണ്ണീര്‍ ഒഴുക്കുന്നവരോട്; കുറിപ്പ്
Updated on
1 min read

കൊച്ചി:ജീവിച്ചിരുന്നപ്പോള്‍ നടന്‍ സത്താറിനെ തിരിഞ്ഞു നോക്കാത്തവര്‍ മരിച്ചപ്പോള്‍ അനുശോചന പോസ്റ്റിടുന്നതിനെ വിമര്‍ശിച്ച് സീരിയല്‍ താരം ആദിത്യന്‍ ജയന്‍. മരിച്ചു പോയ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണ് ഇതെന്ന് ആദിത്യന്‍ ജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരാള്‍ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലര്‍ക്ക് സാധിക്കും ചില സഹായം. ആദ്യം അതു ചെയ്യ്. അല്ലാതെ ജീവിച്ച് ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ച് ഉപദ്രവിച്ചിട്ട്. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com