'ജോലിക്ക് പോവാതിരിക്കാന്‍ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു, മൂന്ന് വര്‍ഷത്തോളം പ്രണയിക്കാന്‍ പേടിയായിരുന്നു'; മുന്‍കാമുകനെക്കുറിച്ച് നടി

ഇപ്പോള്‍ പ്രണയിക്കുന്നില്ലെന്ന് പറഞ്ഞ താരം മുന്‍ കാമുകനില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ തുറന്നു പറയുകയായിരുന്നു
'ജോലിക്ക് പോവാതിരിക്കാന്‍ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു, മൂന്ന് വര്‍ഷത്തോളം പ്രണയിക്കാന്‍ പേടിയായിരുന്നു'; മുന്‍കാമുകനെക്കുറിച്ച് നടി
Updated on
1 min read

മുന്‍കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി കൊയെന മിത്ര. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ വെച്ചാണ് തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നായിരുന്നു കൂടെയുണ്ടായിരുന്ന മത്സരാര്‍ത്ഥിയുടെ ചോദ്യം. ഇപ്പോള്‍ പ്രണയിക്കുന്നില്ലെന്ന് പറഞ്ഞ താരം മുന്‍ കാമുകനില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ തുറന്നു പറയുകയായിരുന്നു. തുര്‍ക്കിയില്‍ നിന്നുള്ള ആളെയാണ് കൊയെന പ്രണയിച്ചിരുന്നത്. അയാള്‍ പൊസസീവ് ആയിരുന്നു എന്നാണ് താരം പറയുന്നത്.

ഒരിക്കല്‍ മുംബൈയില്‍ വന്ന ഇയാള്‍ കൊയേന ജോലിക്ക് പോവാതിരിക്കാന്‍ വേണ്ടി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. കൂടാതെ തുര്‍ക്കിയിലെ തന്റെ മാതാപിതാക്കളെ കാണാന്‍ മുന്‍കാമുകന്‍ നിര്‍ബന്ധിച്ചിരുന്നതായും താരം പറഞ്ഞു. ഒരിക്കല്‍ വിവാഹം കഴിഞ്ഞ് തുര്‍ക്കിയില്‍ എത്തിയതിന് ശേഷം എന്തുചെയ്യുമെന്ന് കൊയേന ചോദിച്ചു. താന്‍ തുര്‍ക്കിയില്‍ നിന്ന് പോവാതിരിക്കാന്‍ തന്റെ പാസ്‌പോര്‍ട്ട് കത്തിച്ചുകളയുമെന്നാണ് അയാള്‍ പറഞ്ഞത്. തമാശയായി പറഞ്ഞതാണെങ്കിലും ഇത് കൊയേനയ്ക്ക് അപകട സൂചന നല്‍കി.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം മൂന്ന് വര്‍ഷത്തോളം മറ്റൊരാളെ പ്രേമിക്കാന്‍ തനിക്ക് പേടിയായിരുന്നു എന്നാണ് കൊയേന പറയുന്നത്. എന്നാല്‍ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ താരം തയാറായില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suriya
Manjummel Boys, Soubin Shahir
Arjun Sarja
Bibin George and Dharmajan Bolgatty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com