ജ്യോതികയുടെ അടുത്ത ചിത്രം 'പൊന്‍മകള്‍ വന്താല്‍'; ഫസ്റ്റ് ലുക്ക് പുറത്തിവിട്ട് സൂര്യ

പുതുമുഖ സംവിധായകന്‍ ജെജെ ഫെഡറിക് ആണ് ചിത്രം ഒരുക്കുന്നത്‌ 
ജ്യോതികയുടെ അടുത്ത ചിത്രം 'പൊന്‍മകള്‍ വന്താല്‍'; ഫസ്റ്റ് ലുക്ക് പുറത്തിവിട്ട് സൂര്യ
Updated on: 
1 min read

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യപികയായെത്തിയ രാക്ഷസി എന്ന ചിത്രത്തിന് ശേഷം ജ്യോതിക നായികയാകുന്ന പുതിയ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യ പുറത്തുവിട്ടു. 

ഒരു തോക്കും, പേപ്പര്‍ കൊണ്ടുണ്ടാക്കിയ കാറ്റാടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക. പുതുമുഖ സംവിധായകന്‍ ജെജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രത്തിന്റെ നിര്‍മാണത്തില്‍ സൂര്യ പങ്കാളിയാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിറ്റ് ചിത്രം 96ലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഗോവിന്ദ് വസന്തയാണ് സിംഗീതം നിര്‍വഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER