'ഞങ്ങള്‍ സംഗീതത്തെക്കുറിച്ച് സംസാരിക്കാറില്ല'; ലതാ മങ്കേഷ്‌കറുമായുള്ള ബന്ധത്തെക്കുറിച്ച് ആശാ ഭോസ്ലെ

തങ്ങളുടെ ജീവിതത്തെക്കുറിച്ച് സിനിമ വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് ആശ ഭോസ്ലെ പറയുന്നത്
'ഞങ്ങള്‍ സംഗീതത്തെക്കുറിച്ച് സംസാരിക്കാറില്ല'; ലതാ മങ്കേഷ്‌കറുമായുള്ള ബന്ധത്തെക്കുറിച്ച് ആശാ ഭോസ്ലെ
Updated on
1 min read

ന്ത്യന്‍ സംഗീതത്തിലെ ശബ്ദ സൗന്ദര്യങ്ങളാണ് സഹോദരിമാരായ ലത മങ്കേഷ്‌കറും ആശാ ഭോസ്ലെയും. 90ാം വയസില്‍ ലത മങ്കേഷ്‌കര്‍ വിശ്രമജീവിതത്തിലേക്ക് കടന്നെങ്കിലും സംഗീത രംഗത്ത് ശക്തമായ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുകയാണ് ആശ. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രധാന വിഷയമായി ഒരിക്കലും സംഗീതം വന്നിട്ടില്ലെന്ന് പറയുകയാണ് ആശ ഭോസ്ല. സഹോദരിമാര്‍ എന്ന നിലയില്‍ സാധാരണ കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിരുന്നത് എന്നാണ് ആശ പറയുന്നത്.

'ലതാ ദീദിയും ഞാനും സംഗീതത്തെക്കുറിച്ച് വളരെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഒരു കുടുംബമാണ്. ദിവസേനയുണ്ടാകുന്ന സാധാരണ കാര്യങ്ങളാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്.'- ആശാ ഭോസ്ലെ പറഞ്ഞു. ഇരു ഗായകരേയും കുറിച്ചുള്ള പുസ്തകം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇവരേക്കുറിച്ചുള്ള സിനിമയും വരാനിരിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് സിനിമ വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് ആശ ഭോസ്ലെ പറയുന്നത്.

ഞങ്ങളുടെ ജീവിതം സ്വകാര്യവും വ്യക്തിപരവുമാണ്. ഞങ്ങള്‍ ഒരു സിനിമയുടെ വിഷയമായി വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ആശ പറയുന്നത്. വ്യത്യസ്ത അപ്പാര്‍ട്ട്‌മെന്റുകളിലാണ് ഇരുവരും കഴിയുന്നത്. ചേച്ചിക്ക് 90 വയസായെന്നും ജീവിതവും ചുറ്റുപാടുമായും സമാധാനത്തോടെ കഴിയുകയാണെന്നുമാണ് അവര്‍ പറയുന്നത്.

ലോക്ക്ഡൗണില്‍ കൂടുതല്‍ തിരക്കിലാണ് ആശാ ഭോസ്ലെ. സംഗീതവും, പാചക പരീക്ഷണവുമൊക്കെയായി തിരക്കിലാണ് താരം. ലോക്ക്ഡൗണില്‍ തന്റെ പുതിയ യൂട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണ് ആശ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com