കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തനിക്കു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. 'ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല. ഞാനാരുടെയും സ്വത്ത് പറ്റിച്ചുവെന്നോ ആരെയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.'–പണ്ഡിറ്റ് തുറന്നടിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് യുവതി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവതിയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ, സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്.
സന്തോഷ് പണ്ഡിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്‌ടെ വചനങ്ങളും ബോധോദയങ്ങളും..
ദേ..എന്‌ടെ കമന്ട് ബോക്‌സില് വന്ന് ചിലര്‍ ഒരു സീരിയസ് ആരോപണം നടത്തുന്നുണ്ടേ..അതായത് ഞാനൊരു ദിവസം രണ്ട് ഷര്‍ട്ട് ഉപയോഗിക്കുന്നു എന്നതാണ് പലരും ചൊറിഞ്ഞു നടക്കുന്ന, പലരേയും ഉറക്കം നഷ്ടപ്പെടുത്തിയ പ്രശ്‌നം..
ദിവസവും 2 ഷര്‍ട്ട് ഇടുന്നു എന്ന ഈ ആരോപണം..ഞാന്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു. എന്‌ടെ വിവരക്കുറവുള്ള കുറേ വിമര്‍ശകര്‍ ബോധപൂര്‍വ്വം പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥയാണ് അത്..കാരണം എത്രയോ ദിവസം രണ്ടല്ല ഏഴു വരെ ഷര്‍ട്ട് ഞാന്‍ ഉപയോഗിക്കാറുണ്ട്..മര കഴുതകളായ എന്‌ടെ വിമര്‍ശകര്‍ ഈ സത്യം ഇതുവരെ അറിഞ്ഞില്ല..
ഷൂട്ടിംങ്ങ് ദിവസങ്ങളില് കുറേ സീനുകള് ഒരേ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള് 7 സീന് ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില് സ്വഭാവികമായും 7 ഷ4ട്ട് ഇടേണ്ടി വരും...പിന്നെ പാട്ട് രംഗങ്ങള് ഷൂട്ട് ചെയ്യുമ്പോഴും കുറേ ഷര്‍ട്ട് മാറ്റണം..ഇതാണ് സത്യം..
സാധാരണ ഷൂട്ടിംങ് ഇല്ലാത്ത ദിവസങ്ങളിലും രാവിലെ 5 മണിക്കെല്ലാം എഴുന്നേറ്റ് ഷ4ട്ട് ധരിച്ചാണ് ദൂര യാത്രകളും മറ്റും നടത്തുന്നേ..വൈകുന്നേരം ആകുമ്പോഴേക്കും വിയര്‍പ്പ് നാറ്റം വന്നാല് ചിലപ്പോള് ഷ4ട്ട് മാറ്റാറുണ്ട്...ഇതൊക്കെ ഒരു criminal mistake ആണോ ? പൂക്കളുള്ള colourful shirt ധരിക്കുന്നേ എന്നു പറഞ്ഞും ചിര മഹാത്മാര്‍ ദു:ഖത്തോടെ ഓരി ഇടുന്നത് കണ്ടു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കും..ഇന്ത്യ സ്വാതന്ത്രമാണ്..
പിന്നെ ഷ4ട്ട് 99% വും എന്നോട് ഇഷ്ടം ഉള്ളവരാണ് വാങ്ങി തരുന്നത്. ഈ വിഷയത്തില് കുരു പൊട്ടുന്നവര് സ്വന്തം അച്ഛനോട് ഇനി മേലില് നിങ്ങള് പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷിണി പെടുത്തിയാല് ചിലപ്പോള് ആ ചൊറിച്ചലിന് ഒരു സമാധാനം ആകും..
പിന്നെ കുറേ വിമര്‍ശകര് ഉന്നയിക്കുന്ന മറ്റൊരു ഗൗരവമായ വിഷയം ഞാന്‍ പുറത്ത് പരിപാടികള്ക്ക് പോകുമ്പോള് പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു..ഇതും സത്യമാണേ..ഈ രീതിയില് ചൊറിയുന്നവരോട് ഈ പ്രശ്‌നം തീര്‍ക്കുവാന്‍ നിങ്ങള് വീട്ടില് ചെന്ന് നിങ്ങളുടെ അമ്മയോട് പറയുക..'നിങ്ങള് ദയവായ് ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങള് വാങ്ങി കൊടുക്കരുത് ' എന്ന്..
അപ്പോള് വിമര്‍ശകന്‌ടെ അമ്മ 'പോയ് പണി നോക്കടാ.. പണ്ഡിറ്റ് ചോദിച്ചാല് ഞാ9 എന്തും കൊടുക്കും' എന്നു മറുപടി പറഞ്ഞാല് വിമ4ശക9 തല താഴ്തി ഇളിഭ്യനായ് തിരിച്ചു വരിക..
ഇവരെന്നല്ല, എന്നെ വിമ4ശിക്കുന്ന എത്ര പേ4 സ്വന്തം വരുമാനത്തിന്‌ടെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. ?
ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും വെശൃ,േ ളീീറ. തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല.
ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം..പൂക്കളുള്ള ഷ4ട്ട് ഇടുന്നു, ഉച്ച ഭക്ഷണം കഴിക്കുന്നു Etc..
ഇനിയെന്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് വ9 തുക മുടക്കി പ്രശസ്തരെ വിളിക്കാതെ , സ്വന്തം മാതാ പതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക..പക്ഷേ മാതാ പിതാക്കള് പ്രശസ്തരല്ലാ എന്നും പറഞ്ഞ് പല 'നന്മ മരങ്ങളും' തങ്ങളുടെ അരിയും കറിയും കൊടുക്കുന്ന ചാരിറ്റി പരിപാടികളില് ബോധപൂ4വ്വം അവരെ ഒഴിവാക്കും..
ചാരിറ്റി ചെയ്യുന്നത് വലിയ തോതില് എന്തിനാണ് ഉദ്ഘാടനം നടത്തുന്നത്..ഇതെന്താ super market, car show room ആണോ ഉദ്ഘാടനം നടത്തുവാ9 ? പക്ഷേ തങ്ങള് നടത്തുന്ന ചാരിറ്റി നാട്ടുകാരെ അറിയിക്കുവാ9 വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.. വ9 തുക ബുടക്കി പ്രശസ്തരെ വിളിച്ച് കാട്ടി കൂട്ടുന്ന എല്ലാ ചാരിറ്റികളും പ്രഹസനമല്ലേ.. ജൗയഹശരശ്യേ ഉദ്ദേശിക്കാത്തവ4 എന്തിനാണ് കണ്ട സിനിമാക്കാരെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വരുന്നത് ?
പിന്നെ പ്രശസ്തന് വേണ്ടി ചെലവാകുന്ന വ9 തുക കൂടി ഏതെന്കിലും പാവപ്പെട്ടവ4ക്ക് കൊടുത്തൂടെ..ഈ ചാരിറ്റി ഉദ്ഘാടന മഹാമഹത്തിന് എന്തിനാണ് സിനിമക്കാരെ വിളിക്കുന്നത് ? കഥയില് ചോദ്യമില്ല..അവരുടെ കൂടെ നിന്ന് കൂറേ ഫോട്ടോ എടുത്താലേ ചെയ്ത ചാരിറ്റി കാര്യം നാട്ടുകാര് അറിയൂ..ുൗയഹശരശ്യേ കിട്ടൂ..
കണ്ട പ്രശസ്ത4ക്ക് ഷ4ട്ട് വാങ്ങി കൊടുക്കുന്ന സമയം ജന്മം തന്ന അച്ഛന് ഷ4ട്ട് വാങ്ങി കൊടുത്ത് അങ്ങേരെ കൊണ്ട് ചാരിറ്റി ഉദ്ഘാടിച്ചൂടെ...അയ്യോ..അതു പലരും ചെയ്യൂലാ..ഒന്നാമത് അച്ഛന് ഷ4ട്ട് വാങ്ങി കൊടുത്ത് ആ ഫോട്ടോ പോസ്റ്റിയാല് ആരും ലൈക്കും ഷെയറും ചെയ്യില്ല..അച്ഛ9 പ്രശസ്തനല്ല..
ഇനി വല്ല സിനിമാക്കാരനും ഷ4ട്ട് വാങ്ങി കൊടുത്താല് ചുളുവില് ഫോട്ടോ എടുത്ത് ഫോട്ടോ എടുത്ത് 'ഞാ9 ഷ4ട്ട് വാങ്ങി കൊടുത്തേ..' എന്നു പറഞ്ഞ് പോസ്റ്റിയാല് പ്രശസ്തന്‌ടെ മറവില് ഓസിക്ക് കുറേ ലൈക്കും ഷെയറും ഒപ്പിക്കാം... ചുളുവില് കേരളത്തിലെ അടുത്ത 'നന്മ മരം' ആകാം..
ഇനിയെന്കിലും ചാരിറ്റി ചെയ്യുന്നവ4 ഒന്നുകില് സ്വന്തം കൈ കൊണ്ട് സാധനങ്ങള് കൊടുക്കുക..അല്ലാ..ഉദ്ഘാടന മഹാമഹം നടത്തണമെന്കില് സ്വന്തം അച്ഛന് ഷ4ട്ടും, 9 മാസവും 10 ദിവസവും ചുമന്നു പ്രസവിച്ച അമ്മക്ക് സാരിയും വാങ്ങി കൊടുത്ത് ഉദ്ഘാടനം നടത്തിക്കുക. പ്രശസ്തന് വേണ്ടി ചെലവാകുന്ന പണം വല്ല പാവപ്പെട്ടവനും കൊടുക്കുക..ഇനിയെന്കിലും തെറ്റ് തിരുത്തുക... പ്രഹസനങ്ങള് അവസാനിപ്പിക്കുക..
(വാല് കഷ്ണം...പണ്ഡിറ്റിന് ആരാധകര് ഷ4ട്ടും, cooling glass , make up സാധനങ്ങളൊക്കെയോ തരുന്നുള്ളു..
ഇവിടെ ചില മഹാത്മാ4ക്ക് പാവപ്പെട്ട ആരാധകര് ഇന്നോവ കാറും, 3000 square feetവീടും, ചില കോടീശ്വരന്മാരായ ബിസിനസ്സുകാരുടെ വക 10,00,000 ഒക്കെ ഓസിക്ക് ഇഷ്ടം കൂടി കൊടുക്കുന്നു..
ഇതുമായ് താരതമ്യം ചെയ്താല് പണ്ഡിറ്റിന് കിട്ടുന്നതൊക്കെ എന്ത് ?...എന്തിന് പാവം പണ്ഡിറ്റിനോട് ഈ കാര്യത്തില് ഇത്ര അസൂയ ?)
Pl comment..
By Santhosh Pandit(മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായക9മാര്‍ക് അര പണ്ഡിറ്റ്)
സമൂഹമാധ്യമങ്ങളില്‍ വൈറലായ യുവതിയുടെ കുറിപ്പ്
സന്തോഷ് പണ്ഡിറ്റ് എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.. പോസ്റ്റ് ഇടുന്നതിനു മുന്നേ അയാളുടെ ഫാന്‍സ് ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവരോട് രണ്ട് വാക്ക്..
ദയവ് ചെയ്തു അയാളെ നേരില്‍ പരിചയം ഇല്ലെങ്കില്‍ എന്നോട് വഴക്കിനു വരരുത്.. ഇത് ഞങ്ങള്‍ കുറച്ചു ആളുകളുടെ അനുഭവവും പിന്നെ ഞങ്ങളുടെ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും ആണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളുന്നു.... കുറച്ചു കാലം മുന്നേ വരെ ഒരു മനസാക്ഷി ഉള്ള സിനിമാനടന്‍ എന്ന ആരാധന എനിക്കും ഇയാളോട് ഉണ്ടായിരുന്നു എന്നും എന്നോട് തന്നെയുള്ള പുച്ഛത്തോടെ കുറിക്കട്ടെ....
എടോ സന്തോഷ് പണ്ഡിത് എന്ന ഒന്നാന്തരം ഉഡായിപ്പെ, തന്റെ പേജില്‍ ഞങ്ങള്‍ കുറേ ആളുകള്‍ ഇടുന്ന കമന്റുകള്‍ മൊത്തം ഡിലീറ്റുകയും എന്നെ ബ്ലോക്കാക്കി കമന്റ് ഒന്നും ഇടാന്‍ പറ്റാണ്ടാക്കുകയും ഒക്കെ ചെയ്താല്‍ പറയാനുള്ളത് പറയില്ല എന്ന് തനിക്ക് തോന്നിയോ..
താന്‍ എന്താ പറഞ്ഞത് താന്‍ വലിയ പ്രശസ്തന്‍ ആണ് എന്നോ, പിന്നെന്താ ഇവിടെ ഉള്ളവര്‍ ഒക്കെ നാട്ടുകാരുടെ കൈയ്യില്‍ നിന്നും കാശുപിരിച്ചു പ്രശസ്തന്‍ ആകുന്നുതുപോലെ അല്ല നീ പ്രശസ്തന്‍ ആയത് എന്നോ..നന്മമരങ്ങള്‍ ഒന്നും നല്ലത് അല്ല, സെല്‍ഫി എടുത്ത് പോസ്റ്റ് ഇടാനാണ് ചാരിറ്റി ചെയ്യുന്നത് എന്നോ...
എടോ ഊളെ നിന്നെ നന്നായി അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട് എന്ന് താന്‍ മറന്നു പോയോ... ഞങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടയില്‍ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്.
അന്ന് തനിക്ക് ഫോണ്‍ ചെയ്യുപ്പോള്‍ ഞാന്‍ തന്നോട് പറഞ്ഞതും ആണ് താങ്കള്‍ക്ക് ആകുന്ന സഹായം വയ്യാത്ത ഒരു കുട്ടിക്കു ചികിത്സചിലവിനു എങ്കിലും താന്‍ ചെയ്താല്‍ ഒരു ഉപകാരം ആണെന്ന്. അന്ന് താന്‍ പറഞ്ഞു നമുക്ക് നോക്കാം ഞാന്‍ വരട്ടെ എന്ന്..
പിറ്റേ ദിവസം മുതല്‍ താങ്കള്‍ പലവട്ടം ചോദിച്ചു എന്നാണ് പോകേണ്ടുന്നത് എന്ന്. ഡേറ്റ് പറഞ്ഞു താന്‍ വരാം എന്ന് പറഞ്ഞിട്ട് താന്‍ എന്നോട് ആവശ്യപെട്ടത് പെണ്ണുങ്ങളുടെ സാരിയൊക്കെ പോലുള്ള ഒരു ഷര്‍ട്ട് മാത്രം മതി എന്നാണ്.. എന്നിട്ട് ഞങ്ങളുടെ പ്രോഗ്രാമുകളെകുറിച്ച് മൊത്തം മനസിലാക്കി താന്‍..
പിന്നെ താങ്കള്‍ പാലക്കാട് വന്നു ബസ് ഇറങ്ങിയ സമയം മുതല്‍ ഞങ്ങളെ ഇട്ട് വട്ടം കറക്കിയത് താന്‍ മറന്നാലും ഞങ്ങള്‍ക്ക് മറക്കാന്‍ ആകില്ല..ഏറ്റവും കൂടിയ ഹോട്ടലില്‍ എസി റൂമില്‍ ഇരുന്നു താന്‍ ഓര്‍ഡര്‍ ഇടുക ആയിരുന്നില്ലേ..മുഖത്തു ഇടുന്ന ഫൗണ്ടേഷന്‍ കൊണ്ട് നീട്ടിയൊരു കുറിയും ഇട്ട് പൊറോട്ടയും ബീഫും കഴിച്ച് ഏമ്പക്കവും വിട്ട് ബീഫിന്റെ രുചി വര്‍ണിക്കുന്നു
തനിക്ക് കടയില്‍ കൊണ്ടുപോയി വാങ്ങിത്തന്ന ഷര്‍ട്ട് പോരാഞ്ഞിട്ട് താന്‍ ഞങ്ങളുടെ സഹോദരന്റെ പഴയ ഷര്‍ട്ടുകള്‍ വരെ എടുത്തോണ്ട് പോയി മാറി മാറി ഇട്ട് ഫോട്ടോയും വിഡിയോസും എടുത്തു. ഞങ്ങള്‍ വാങ്ങിക്കൊണ്ടു പോയ സാധനങ്ങളും കൊടുക്കാന്‍ കൊണ്ട് പോയ പൈസയും ഒക്കെ ഞങ്ങളില്‍ ആരെങ്കിലും കൊടുക്കാം എന്ന് കരുതിയപ്പോള്‍ ഒക്കെയും താന്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചു കൊടുത്തപ്പോള്‍ മിണ്ടാതെ സമ്മതിച്ചു തന്നത് തന്നെ പേടിച്ചിട്ട് അല്ല, താന്‍ പറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടി അല്ല, മറിച്ചു ഞങ്ങള്‍ ഇവിട ഓരോരുത്തരുടെ കാലും കൈയ്യും പിടിച്ചു ഒപ്പിച്ച പൈസ ആരുടെ കൈ കൊണ്ടായാലും എത്തേണ്ടിടത്തു എത്തിയാല്‍ മതിയെന്ന ചിന്തയില്‍ ആണ്...
ഞങ്ങളെ മുതലെടുക്കാന്‍ വേണ്ടി അവിടെ നില്‍ക്കാന്‍ നോക്കിയ തന്നെ ശല്യം കാരണം രാത്രി തന്നെ കാറില്‍ കയറ്റി വീട്ടിലേക്കു കൊണ്ടാക്കാന്‍ പുറപ്പെട്ട അഭിജിത്തിനെയും മുസ്തഫമാഷിനെ കൊണ്ടും ഉപ്പു മുതല്‍ ആട്ടിയ മാവ് വരെ അടുക്കളയിലേക്കുള്ള സാധനം മൊത്തം വാങ്ങിപ്പിച്ചപ്പോഴും ഡോക്ടര്‍ സതീഷിന്റെ വീട്ടില്‍ നിന്നും തൈരും മാങ്ങയും വരെ വീട്ടില്‍ കൊണ്ട് പോകാന്‍ വേണം എന്ന് വാശിപിടിച്ചപ്പോഴും ഷാജഹാന്റെ സ്റ്റുഡിയോയില്‍ കയറി ഇരുന്ന് ഷാജിയെ കൊല്ലാതെ കൊന്നത്.. ഒക്കെ ഒരു തമാശ ഭാവത്തിലെ ഞങ്ങള്‍ എടുത്തിരുന്നുള്ളൂ...
പക്ഷേ പിറ്റേന്ന് താന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പാലക്കാട് മലപ്പുറം മേഖലകളില്‍ തന്റെ ജീവകാരുണ്യപ്രവര്‍ത്തനം തുടരുന്നു സപ്പോര്‍ട്ടുമായി ഞങ്ങള്‍ കൂടെ ഉണ്ടെന്ന്..
ആ പോസ്റ്റില്‍ വന്ന കമന്റുകള്‍ 'ചേട്ടാ സ്വന്തം പായ്ക്കറ്റില്‍ നിന്നും കാശ് എടുത്ത് ഇതൊക്കെ ചെയ്യാന്‍ ചേട്ടന് മാത്രമേആകുള്ളൂ എന്നൊക്കെ' ആയിരുന്നു.. അതിനു താന്‍ കൊടുത്ത മറുപടി, 'അതേ എന്നെ പോലെ ഞാന്‍ മാത്രമേ ഉള്ളൂ എന്ന്'...
നൂറും ഇരുനൂറും ഒക്കെയായി ഞങ്ങള്‍ ഓരോ സാധാരണക്കാരന്റെ കൈയ്യില്‍ നിന്നും പിരിച്ചു എടുത്ത് നടത്തിയ പ്രവര്‍ത്തനത്തെ ഞങ്ങള്‍ അധ്വാനിച്ച കാശില്‍ വന്നു ഞങ്ങളുടെ പിള്ളേരുടെ പഴയ ഷര്‍ട്ട് ഉള്‍പ്പടെ എടുത്തുകൊണ്ടു പോയ താന്‍ തന്റെ കാശുകൊണ്ട് ആണ് ഇതൊക്കെ ചെയ്തത് എന്ന് ആക്കിയതിന്റെ പേരില്‍ സഹായിച്ച ആളുകളുടെയും ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കേണ്ടി വന്നത് കൊണ്ട് ആണ്....
അന്ന് മുതല്‍ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു ഞങ്ങള്‍... താന്‍ 85ശതമാനവും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് ഉണ്ട്..
ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വിഡിയോയും എടുത്ത് പല ദിവസങ്ങളില്‍ ആയി പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുട്യൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്ന തനിക്ക് എന്ത് യോഗ്യതയാണെടോ ചാരിറ്റി പ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കാന്‍...
ഇതൊക്കെ അറിയുന്നവര്‍ ഇടുന്ന കമന്റുകള്‍ മൊത്തം ഡിലീറ്റ് ചെയ്ത് തന്റെ വൃത്തികെട്ട കുബുദ്ധി തിരിച്ചറിയാത്ത പാവങ്ങളെ പറ്റിച്ചു ജീവിക്കയല്ലേടോ ചെറ്റേ നീ ... ഈ പോസ്റ്റ് ചിലപ്പോള്‍ അഞ്ചോ പത്തോ പേരെ കാണുള്ളൂ ആയിരിക്കാം പക്ഷെ നീ കാണും എന്ന് നൂറു ശതമാനം ഉറപ്പ് എനിക്ക് ഉണ്ട്..
വലിയ വലിയ ആളുകള്‍ക്കു മേല്‍ കേസ് കൊടുക്കുന്ന നിനക്ക് തന്റേടം ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതില്‍ എന്തെകിലും തെറ്റ് ഉണ്ടെന്നു ഉറപ്പ് ഉണ്ടെങ്കില്‍ എന്റെ പേരില്‍ കേസ് കൊടുക്ക് മാനനഷ്ടത്തിനു.... ഇത്രയും കൊണ്ട് തീര്‍ന്നിട്ടില്ല ബാക്കി ഇനി പുറകെ വരും എന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates