'ഞാനും ഒരു അമ്മയായിരുന്നു! എന്റെ ചിത്രം എവിടെ?' എതിർപ്പ് തുറന്നുപറഞ്ഞ് തപ്സി 

സംവിധായകൻ സുജോയ് ഘോഷുമായി രസകരമായ വാക്കേറ്റത്തിലേർപ്പെട്ടിരിക്കുകയാണ് നടി താപ്സി പന്നു
'ഞാനും ഒരു അമ്മയായിരുന്നു! എന്റെ ചിത്രം എവിടെ?' എതിർപ്പ് തുറന്നുപറഞ്ഞ് തപ്സി 
Updated on
1 min read

മാതൃദിനത്തിൽ സംവിധായകൻ സുജോയ് ഘോഷുമായി രസകരമായ വാക്കേറ്റത്തിലേർപ്പെട്ടിരിക്കുകയാണ് നടി താപ്സി പന്നു. സുജോയ് ട്വിറ്ററിൽ മാതൃദിനാശംസകൾ നേർന്നതിന് പിന്നാലെയാണ് സംവിധായകനോടുള്ള വിയോജിപ്പ് തുറന്നുപറഞ്ഞ് തപ്സി രം​ഗത്തെത്തിയത്. സുജോയി സം‌വിധാനം ചെയ്ത കഹാനി, കഹാനി 2, ബദ്‌‌ല എന്നീ ചിത്രങ്ങളിൽ അമ്മമാരായി അഭിനയിച്ച വിദ്യാ ബാലൻ, അമൃത സിങ്ങ് എന്നിവരുടെ ചിത്രങ്ങളാണ് ട്വീറ്റിൽ പങ്കുവച്ചത്. എന്നാൽ ഇക്കൂട്ടത്തിൽ തന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നതാണ് തപ്സിയെ പ്രകോപിപ്പിച്ചത്. 

“ദൈവവുമായി നിങ്ങളെ ഏറ്റവുമധികം അടുപ്പിക്കുന്നത് നിങ്ങളുടെ അമ്മയാണ്", എന്ന് കുറിച്ചാണ് സുജോയ് ചിത്രം ട്വീറ്റ് ചെയ്തത്. “ശ്രദ്ധിക്കൂ! എന്റെ ചിത്രം എവിടെ? ഞാനും ഒരു അമ്മയായിരുന്നു!!!!", നിമിഷനേരത്തിനുള്ള തപ്സിയുടെ കമന്റ് എത്തി. ബദ്ലയിൽ മറ്റൊരു അമ്മയായ താപ്സി അഭിനയിച്ചിരുന്നു. ഫോട്ടോ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന് മറുപടിയാണ് സുജോയ് നൽകിയത്. “വളരെ ചീപ്പായി പോയി എന്ന് ഞാൻ പറയും! ഒന്നാമത് ഞാൻ ഒരു അമ്മയെ അഭിനയിക്കാൻ സമ്മതിച്ചു എന്നിട്ടും നിങ്ങൾ എന്റെ ചിത്രം പോലും ഇടുന്നില്ല, തപ്സി കുറിച്ചു. ഈ കമന്റിന് ഥപ്പട്(അടി) തരും എന്ന മുന്നറിയിപ്പാണോ എന്നാണ് സുജോയ് ചോദിച്ചത്. 

തപ്‌സിയും അമിതാഭ് ബച്ചനും ‘പിങ്ക്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘ബദ്‌ല’. ബാദൽ ഗുപ്പ എന്ന അഭിഭാഷകനായാണ് അമിതാഭ് ചിത്രത്തിൽ അഭിനയിച്ചത്. താൻ അകപ്പെട്ട കൊലപാതക കുറ്റത്തിൽ നിന്നും രക്ഷ നേടാൻ ബാദൽ ഗുപ്പയുടെ സഹായം തേടുകയാണ് താപ്‌സി അവതരിപ്പിച്ച നൈന സേഥി എന്ന കഥാപാത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com