'ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകുമോ?'  ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ കൈവിറയ്ക്കുമെന്ന് ദുല്‍ഖര്‍

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോല്‍ തന്റെ കൈ വിറയ്ക്കാറുണ്ടെന്നും അത് മറയ്ക്കാന്‍ വേണ്ടി താനൊരു തന്ത്രം ഉപയോഗിക്കാറുണ്ട് എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്
'ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകുമോ?'  ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ കൈവിറയ്ക്കുമെന്ന് ദുല്‍ഖര്‍
Updated on: 
1 min read

യുവാക്കളുടെ ഇഷ്ടതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡിലേക്ക് ചുവടുവെച്ചതോടെ ഇപ്പോള്‍ താരത്തിന് ആരാധകര്‍ ഏറെയാണ്. നിരവധി പ്രണയ സിനിമകളില്‍ അഭിനയിച്ചുട്ടെങ്കിലും നടിമാര്‍ക്കൊപ്പമുള്ള ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ താന്‍ അസ്വസ്ഥനാകാറുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നടി നോഹ ധുപിയ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ നേഹ എന്ന ഷോയിലാണ് താരം മനസു തുറന്നത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോല്‍ തന്റെ കൈ വിറയ്ക്കാറുണ്ടെന്നും അത് മറയ്ക്കാന്‍ വേണ്ടി താനൊരു തന്ത്രം ഉപയോഗിക്കാറുണ്ട് എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ' അത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കും. അതിനാല്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ അവരുടെ ചെവിയ്ക്ക് പിന്നിലെ മുടിയില്‍ പിടിയ്ക്കും. എന്റെ യഥാര്‍ത്ഥ ജീവിതത്തിലും പ്രയോഗിക്കാറുണ്ട്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് വളരെ എളുപ്പമാണ് കാരണം എനിക്ക് നന്നായി അറിയാവുന്ന ആളാണ് കൂടെയുള്ളത്. ഭാര്യയോടും സഹോദരിയോടും അമ്മയോടുമെല്ലാം പെരുമാറുമ്പോള്‍ സാമ്യത തോന്നാറുണ്ട്. അതില്‍ അവരോട് അടുത്ത് ഇടപഴുകുമ്പോഴും ഇത് പ്രയോഗിക്കും. അപ്പോള്‍ കൂടുതല്‍ എളുപ്പമാകും' താരം പറഞ്ഞു.

കൂടാതെ പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തന്റെ കൂടെ അഭിനയിക്കുന്നവര്‍ തന്നേക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക എന്നും താന്‍ ആലോചിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സഹതാരത്തിനൊപ്പമാകുമ്പോള്‍, ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അവര്‍ ചിന്തിക്കുമോ എന്ന് എപ്പോഴും ആലോചിക്കും. സ്ത്രീകള്‍ക്ക് എല്ലാം വളരെ പെട്ടെന്ന് മനസിലാകും. ഇത് കണ്ടെത്തുന്നതില്‍ അവര്‍ വളരെ ഷാര്‍പ്പാണ്. ഞാന്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. അതിനാല്‍ ആ സമയങ്ങളില്‍ ഞാന്‍ നഗ്നനാണെന്നും അവര്‍ക്ക് എന്റെ എല്ലാം കാണാന്‍ കഴിയും എന്നും തോന്നും' ദുല്‍ഖര്‍ വ്യക്തമാക്കി.

സോയ ഫാക്ടറില്‍ സോനം കപൂറിനൊപ്പം അഭിനയിച്ചപ്പോള്‍ കാര്യമായ പ്രശ്‌നം തോന്നിയില്ലെന്നും എന്നാലും അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം കുറവാണെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER