'ഞാന്‍ തട്ടിപ്പ് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്'; അവശയായി മോളി കണ്ണമാലി, ചേര്‍ത്തു പിടിച്ച് ബിനീഷ് ബാസ്റ്റിന്‍; വിഡിയോ

മമ്മൂട്ടി സഹായം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചിരുന്നെന്നും മോളി കൂട്ടിച്ചേര്‍ത്തു
'ഞാന്‍ തട്ടിപ്പ് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്'; അവശയായി മോളി കണ്ണമാലി, ചേര്‍ത്തു പിടിച്ച് ബിനീഷ് ബാസ്റ്റിന്‍; വിഡിയോ
Updated on
1 min read

ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അവശ നിലയിലാണ് നടി മോളി കണ്ണമാലി. സാമ്പത്തിക പ്രശ്നങ്ങളില്‍ ബുദ്ധിമുട്ടുന്ന നടിയ്ക്കു വേണ്ടി സഹായ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഫേയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു സഹായ അഭ്യര്‍ത്ഥന. തനിക്ക് രണ്ട് ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞെന്നും തുടര്‍ ചികിത്സയ്ക്കായി വലിയ തുക ആവശ്യമാണ് എന്നുമാണ് ലൈവിലൂടെ മോളി കണ്ണമാലി പറഞ്ഞത്. 

തന്റെ കുഞ്ഞുങ്ങളാണ് എല്ലാ കാര്യങ്ങളും നോക്കുന്നതെന്നും എന്നാല്‍ അവര്‍ സാമ്പത്തികമായ പ്രശ്‌നത്തിലാണെന്നും മോളി വ്യക്തമാക്കി. ആദ്യത്തെ അറ്റാക്ക് വന്നപ്പോള്‍ തന്നെ സ്വര്‍ണങ്ങളും മറ്റുമെല്ലാം വിറ്റെന്നും ഇനി നാല് സെന്റും വീടും മാത്രമാണ് ബാക്കിയുള്ളത്. ചികിത്സയ്ക്കായി ഇതുകൂടെ വില്‍ക്കേണ്ടിവന്നാല്‍ മക്കള്‍ക്ക് കിടപ്പാടമില്ലാതാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസുഖമാണെന്ന് വാര്‍ത്തകള്‍ വന്നതോടെ നിരവധി പേര്‍ സഹായവാഗ്ദാനം നല്‍കുന്നുണ്ട്. മമ്മൂട്ടി സഹായം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചിരുന്നെന്നും മോളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലു മറ്റും തനിക്കെതിരേ വരുന്ന വിമര്‍ശനങ്ങളില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു. 

ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ചാല്‍ വേറെ രീതിയിലുള്ള കമന്റാണ് ലഭിക്കുന്നത്. ഞാന്‍ തട്ടിപ്പ് പറഞ്ഞ് കാശു വാങ്ങിക്കുകയാണെന്നൊക്കെ. ഒരാള്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോല്‍ ഭയങ്കര പ്രയാസമാണ്. എന്നോട് സ്‌നേഹമുള്ളവര്‍ മാത്രം സഹായിച്ചാല്‍ മതി.' മോളി പറഞ്ഞു. ബിനീഷ് ബാസ്റ്റിന്‍ പോസ്റ്റ് ചെയ്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com