ഞാന്‍ പലര്‍ക്കൊപ്പം കിടന്നിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു; അതെന്നെ ഒരുപാട് മുറിപ്പെടുത്തി

പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞതെന്നും അത് തന്നെ ഒരുപാട് മുറിപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ പലര്‍ക്കൊപ്പം കിടന്നിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു; അതെന്നെ ഒരുപാട് മുറിപ്പെടുത്തി
Updated on: 
1 min read

ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ മലയാള സിനിമകളിലൂടെ സ്വാതി റെഡ്ഡി മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ്. ഈയടുത്താണ് നടി വിവാഹിതയായത്. ഇതിനിടെ സ്വാതി തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 

റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. 'ഒരു കാലത്ത് തനിക്ക് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും ഒപ്പം കിടന്നിട്ടുണ്ടാവും' എന്നിങ്ങനെ പല കമന്റുകള്‍ വന്നിട്ടുണ്ടെന്നും അതൊക്കെ എന്നെ വേദനിപ്പിച്ചു'- സ്വാതി റെഡ്ഡി ഷോയില്‍ പറഞ്ഞു.  

പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞതെന്നും അത് തന്നെ ഒരുപാട് മുറിപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER