'ഞാന്‍ മരിക്കണമെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലണം, അല്ലാതെ ചാവില്ല, ഇരട്ടച്ചങ്കനാ'; വൈറലായി ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയ്‌ലര്‍ 

ചാലക്കുടിക്കാരന്‍ ചങ്ങിതിയുടെ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ എത്തുന്നത്
'ഞാന്‍ മരിക്കണമെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലണം, അല്ലാതെ ചാവില്ല, ഇരട്ടച്ചങ്കനാ'; വൈറലായി ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയ്‌ലര്‍ 
Updated on: 
1 min read

മലയാളികളുടെ പ്രീയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയ്‌ലര്‍ പുറത്ത്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കലാഭവന്‍ മണിയുടെ കുടുംബവും സൗഹൃദവും പ്രണയവുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മണിയുടെ മുഖസാദൃശ്യമുള്ള നടന്‍ രാജമണിയാണ് കലാഭവന്‍ മണിയായി എത്തുന്നത്. സലിംകുമാര്‍, ജനാര്‍ദനന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, ടിനി ടോം തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങിതിയുടെ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ എത്തുന്നത്. ട്രെയ്‌ലര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ കലാഭവന്‍ മണിയെ ഓര്‍മിപ്പിക്കുന്നുണ്ടെന്ന് ആരാധകരുടെ ഭാഷ്യം. തെങ്ങുകയറ്റക്കാരനില്‍ നിന്ന് താരപദവിയിലേക്കുള്ള മണിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റണ്‍ യേശുദാസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഉമ്മന്‍ കാരിക്കാടാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER