'ഞാന്‍ ആരുടെയും അടിമയല്ല; എന്നിലെ കലാകാരന് സഹിക്കുന്നതിലുമപ്പുറം'; അമ്മ ഇടപെടണമെന്ന് ഷെയ്ന്‍

'ഞാന്‍ ആരുടെയും അടിമയല്ല; എന്നിലെ കലാകാരന് സഹിക്കുന്നതിലുമപ്പുറം'; അമ്മ ഇടപെടണമെന്ന് ഷെയ്ന്‍

കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ എനിക്ക് കഴിയില്ല
Published on

കൊച്ചി: വെയില്‍  സിനിമാ പ്രവര്‍ത്തകരുമായുള്ള പ്രശ്‌നത്തില്‍ അമ്മ ഇടപെടണമെന്ന്  നടന്‍ ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ആത്മാഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാനാവില്ലെന്നും സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ് ചിത്രവുമായി സഹകരിച്ചതെന്നും ഷെയ്ന്‍ പറഞ്ഞു. സംവിധായകന്‍ ശരത് തന്റെ മനസാന്നിധ്യം ഇല്ലാതാക്കുന്നു. ഒരു കലാകാരന് സഹിക്കാവുന്നതല്ല സംവിധായകന്റെ പ്രവര്‍ത്തിയെന്നും ഷെയ്ന്‍ പറയുന്നു. 

ഈ കഴിഞ്ഞ വര്‍ഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാന്‍ കഴിഞു. ഈ സിനിമകളുടെ സംവിധായകരും നിര്‍മ്മാതാക്കളും എന്റെ കാര്യത്തില്‍ സന്തുഷ്ടരാണ്. എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘര്‍ഷം ബഹുമാനപെട്ട നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും നിങ്ങളില്‍ ഒരുവന്‍ ആണ്. ഞാന്‍ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. 'സത്യമേവ ജയതേയെന്ന് ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഷെയ്‌നിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തില്‍ കൊണ്ടുനിര്‍ത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക് ശേഷം വെയില്‍ എന്ന ഈ സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകള്‍ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളില്‍ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനില്‍ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാല്‍ മാത്രമേ നിര്‍മാതാവ് യെസ് പറയു എന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാന്‍ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതെനിക്ക് എന്നും വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാന്‍ ശരത് എന്ന സുഹ്‌റുത്തിന് ഞാന്‍ സിനിമ ചെയ്യാന്‍ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയില്‍ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങള്‍ നിങ്ങള്‍ക് എല്ലാവര്‍ക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്‌ക്ലബ്ബില്‍ പ്രെസ് മീറ്റിന് പോകുന്നതിന് മുന്‍പ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാന്‍ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേര്‍ന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്‌നം നിര്‍മാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി. കുര്‍ബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വെയില്‍ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് ഡയറക്ര്‍ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിര്‍മാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിര്‍മാതാവ് ജോബി ജോര്‍ജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിര്‍മാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോര്‍ജ് ന്റെ നിര്‍മാണത്തിലിരിക്കുന്ന ഈ സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഞാന്‍ തയ്യാറായത്. ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം ആവുന്നത്. നവംബര്‍ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണില്‍ മെസേജ് അയച്ചു. ചാര്‍ട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നില്‍ക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബര്‍ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാന്‍ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജര്‍ സതീഷ് ഷൂട്ടിംഗ് ഷെഡ്യൂളും ചാര്‍ട്ടും ആവശ്യപ്പെട്ടപ്പോള്‍ അവനെ എല്ലാരുടെയും മുന്നില്‍ വെച്ച് മോശം വാക്കുകള്‍ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവര്‍ ലൈറ്റ് അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കതെ തുടര്‍ച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യന്‍ ശരാശരി 8 മുതല്‍ 10 മണിക്കൂര്‍ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളില്‍ 10 മുതല്‍ 16 മണിക്കുര്‍ വരെ ആണ് ഈ സിനിമക് വേണ്ടി ഞാന്‍ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു
കാലഘട്ടങ്ങളാണ് ഞാന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആര്‍ട്ട് ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ സീനുകള്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയി ചെയ്തു തീര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആയി 8 സീനുകള്‍ ഞാന്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്. സംഗീര്‍ണമായ അഭിനയ മുഹൂര്‍ത്തം ആവശ്യമായ സീനുകള്‍ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവര്‍ത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങള്‍ എത്രയും നന്നായി ചെയ്യാന്‍ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാന്‍ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. ഈ കഴിഞ്ഞ വര്‍ഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാന്‍ കഴിഞു. ഈ സിനിമകളുടെ സംവിധായകരും നിര്‍മ്മാതാക്കളും എന്റെ കാര്യത്തില്‍ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘര്‍ഷം ബഹുമാനപെട്ട നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും നിങ്ങളില്‍ ഒരുവന്‍ ആണ്. ഞാന്‍ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. 'സത്യമേവ ജയതേ'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com