ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ''സുഡാനി ഫ്രം നൈജീരിയ'': ഫഹദ് ഫാസില്‍

താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്നാണ് ഫഹദ് പറയുന്നത്. 
ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ''സുഡാനി ഫ്രം നൈജീരിയ'': ഫഹദ് ഫാസില്‍
Updated on
1 min read

നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ ഫഹദ് ഫാസില്‍ തന്റെ പ്രിയപ്പെട്ട മലയാളചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്നാണ് ഫഹദ് പറയുന്നത്. 

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ഇനു' റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു.

മൂവ്യൂ ബ്രിഡ്ജിന്റെ ബാനറില്‍ സിയാസ് മീഡിയ സ്‌കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഫി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് ഡെ 'ആവാസിയോ' യില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com