'ഞാന്‍ കെഞ്ചി വാങ്ങിയ വേഷമാണത്' ; കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുകയാണെന്ന് ആലിയ

അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല.
'ഞാന്‍ കെഞ്ചി വാങ്ങിയ വേഷമാണത്' ; കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുകയാണെന്ന് ആലിയ
Updated on
1 min read

സംവിധായകന്‍ രാജമൗലിയോട് കെഞ്ചിയാണ് തെലുങ്ക് ചിത്രമായ 'ആര്‍ആര്‍ആറി'ല്‍ അഭിനയിക്കാന്‍ അവസരം നേടിയതെന്ന് ബോളിവുഡിന്റെ സൂപ്പര്‍ താരം ആലിയ ഭട്ട്. വിമാനത്താവളത്തില്‍ വച്ച് യാദൃശ്ചികമായാണ് രാജമൗലിയെ കണ്ടത്. ഓടിച്ചെന്ന് ' എന്ത് വേഷമാണ് എനിക്ക് തരുന്നതെങ്കിലും ചെയ്തുകൊള്ളാം, സാറിന്റെ ചിത്രത്തില്‍ ഒരവസരം തരൂ എന്നായിരുന്നു പറഞ്ഞതെന്നും താരം വെളിപ്പെടുത്തി. അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല. എപ്പോഴാണ് സമയം ഉണ്ടാവുക എന്നാണ് അദ്ദേഹം ചോദിച്ചത്. രാജമൗലി ചിത്രത്തിനായി സമയം കണ്ടെത്തിയിരിക്കുമെന്നായിരുന്നു തന്റെ മറുപടിയെന്നും ആലിയ പറഞ്ഞു. 

ആദ്യ തെലുങ്ക് ചിത്രത്തെ കുറിച്ച് വളരെ സന്തോഷത്തിലാണെന്നും സിനിമയ്ക്കായി തെലുങ്ക് പഠിക്കുകയാണെന്നും ആലിയ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെുടത്തി. സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഇന്‍ഷാല്ലാഹ്' ഉം രാജമൗലിയുടെ ' ആര്‍ആര്‍ആറിലും ആലിയ ഒരേ സമയം അഭിനയിക്കും. 

എന്‍ടിആര്‍ ജൂനിയറും റാംചരണ്‍ തേജയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ' ആര്‍ആര്‍ആറില്‍' അജയ് ദേവ്ഗണും അഭിനയിക്കുന്നുണ്ട്. ചിത്രം 2020 ജൂലൈയില്‍ ആണ് റിലീസ് ചെയ്യുക. സല്‍മാന്‍ ഖാനാണ് 'ഇന്‍ഷാല്ലാഹ'ില്‍ നായകന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com