ഞെട്ടിച്ച് പുത്തൻ ലുക്കിൽ വിജയ് സേതുപതി; ലാബത്തിലെ 'പാക്കിരി' 

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക
ഞെട്ടിച്ച് പുത്തൻ ലുക്കിൽ വിജയ് സേതുപതി; ലാബത്തിലെ 'പാക്കിരി' 
Updated on
1 min read

പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും സംവിധായകൻ എസ് പി ജനനാഥനും വീണ്ടും ഒന്നിക്കുന്ന ‘ലാബം’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ പുറത്തുവന്ന ഒരു ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒറ്റനോണ്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വേഷം. 

താടിയും മുടിയും നീട്ടിവളർത്തിയ തരത്തിലുള്ള ഒരു ലുക്കാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്നത്. കർഷക യൂണിയൻ നേതാവായാണ് ചിത്രത്തിലെ വിജയ് യുടെ ഒരു കഥാപാത്രം. പാക്കിരി എന്നാണ് കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ രണ്ടാമത്തെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബു വില്ലനായും വേഷമിടുന്നു. ഓഗസ്റ്റോടെ ചിത്രീകരണം പൂർത്തിയാക്കി 2020 ആദ്യം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ നീക്കം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com