ടൊവിനോയുടെ ലുക്ക് കണ്ട് ധനുഷ് പോലും ഞെട്ടി; മാരി 2 വില്‍ ബീജയായി കിടിലന്‍ ഗെറ്റപ്പില്‍ 

നാഗസന്യാസിമാരുടെ മാതൃകയില്‍ ജടകെട്ടിയ നീളന്‍ മുടിയും കൈയില്‍ ഇല്യുമിനേറ്റി ചിഹ്നവുമായാണ് ടൊവിനൊ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്  
ടൊവിനോയുടെ ലുക്ക് കണ്ട് ധനുഷ് പോലും ഞെട്ടി; മാരി 2 വില്‍ ബീജയായി കിടിലന്‍ ഗെറ്റപ്പില്‍ 
Updated on
1 min read

ചെന്നൈ: ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനായി സൂപ്പര്‍ ലുക്കില്‍ ടൊവിനോ തോമസ്.ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ ടൊവിനോയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് കഥാപാത്രത്തിന്റെ പേര്. നാഗസന്യാസിമാരുടെ മാതൃകയില്‍ ജടകെട്ടിയ നീളന്‍ മുടിയും കൈയില്‍ ഇല്യുമിനേറ്റി ചിഹ്നവുമായാണ് ടൊവിനൊ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകനായ ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ കുമാര്‍ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

മാരി 2 വിലെ  സായി പല്ലവിയുടെ ലുക്ക് കഴിഞ്ഞദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഓട്ടോ െ്രെഡവറായാണ് ചിത്രത്തില്‍ സായി അഭിനയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com