ടോപ് ലെസ് മത്സ്യകന്യകയായി ആന്‍ഡ്രിയ; അമ്പരപ്പില്‍ ആരാധകര്‍

ടോപ് ലെസ് മത്സ്യകന്യകയായി ആന്‍ഡ്രിയ - അമ്പരപ്പില്‍ ആരാധകര്‍
ടോപ് ലെസ് മത്സ്യകന്യകയായി ആന്‍ഡ്രിയ; അമ്പരപ്പില്‍ ആരാധകര്‍
Updated on
1 min read

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ.ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് ഒരു മാസികയ്ക്ക് നല്‍കിയ ഫോട്ടോഷൂട്ടിന്റെ പേരിലാണ്. ജെഎഫ്ഡബ്ല്യൂ മാസികയുടെ കലണ്ടര്‍ ഷൂട്ടില്‍ മത്സ്യകന്യകയുടെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. 

തന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആന്‍ഡ്രിയ തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. സുന്ദര്‍ രാമു ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ചിത്രത്തിനെതിരെ സോഷ്യാല്‍ മീഡിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയരുന്നു. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. ആന്‍ഡ്രിയ ടോപ്പ് ലെസ് ആയതിനെ വിമര്‍ശിക്കുകയാണ് മറ്റൊരു പക്ഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com