'ട്രാൻസ്' സെറ്റിൽ പി രാജീവ്; അൻവർ റഷീദ്, ദിലീഷ് പോത്തൻ, ഫഹദ്, ഒപ്പം നസ്രിയയും
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസ് സിനിമയുടെ സെറ്റിൽ വോട്ട് ചോദിച്ച് എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന രാജീവ് രാഷ്ട്രീയമല്ല സൗഹൃദമാണ് ട്രാൻസിന്റെ സെറ്റിലേക്ക് തന്നെ എത്തിച്ചതെന്ന് പറഞ്ഞു. കലൂർ എജെ ഹാളിൽ വച്ചായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച.
അൻവർ റഷീദ്, ദിലീഷ് പോത്തൻ, അമൽ നീരദ്, ഫഹദ് ഫാസിൽ, നസ്രിയ എന്നിവർ സെറ്റിലുണ്ടായിരുന്നു. സൗഹൃദകൂടിക്കാഴ്ചയെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലും കുറിച്ചു.
രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
''രാവിലെ അമലിന്റെ വിളി വന്നു. മഹാരാജാസിൽ രണ്ടു തവണ ചെയർമാനായിരുന്നു അമൽ നീരദ്. അവിടെ യൂണിയൻ ഭാരവാഹിയായിരുന്ന അൻവർ റഷീദിന്റെ സിനിമയിൽ ക്യാമറ ചെയ്യുന്നത് അമലാണ്. അൻവറും അമലും സുഹൃത്ത് ഫഹദ് ഫാസിലും ഉച്ചക്ക് ഊണ് കഴിക്കാൻ ക്ഷണിച്ചു.
കലൂർ AJ ഹാളിലായിരുന്നു ഷൂട്ടിങ്ങ്. 2004ൽ എന്‍റെ വിവാഹം നടന്നതും ഈ ഹാളിലാണ്.
ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. നസ്രിയയും ദിലീഷ് പോത്തനും കൂടെയുണ്ടായിരുന്നു,
തിരഞ്ഞെടുപ്പ് ചൂടുകൾക്കിടയിൽ ഞാനും ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ അവരും.പക്ഷെ സൗഹൃദം പൂത്തുലയുന്നത് ഇങ്ങനെയൊക്കെയാണ്. നല്ല നിമിഷങ്ങൾക്ക് നന്ദി''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

