'ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ ഇനി വേറെ വഴി നോക്കട്ടെ'; അശ്വിന്റെ പ്രകടനം കണ്ട് ചാക്കോച്ചൻ, വിഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്മില്ലിന്റെ മുകളിൽ നിന്നാണ് താരത്തിന്റെ പ്രകടനം
'ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ ഇനി വേറെ വഴി നോക്കട്ടെ'; അശ്വിന്റെ പ്രകടനം കണ്ട് ചാക്കോച്ചൻ, വിഡിയോ
Updated on
1 min read

ഡാൻസ് എന്ന് കേട്ടാൽ മലയാള നടന്മാരിൽ ആദ്യം ഓർമ്മവരുന്ന പേരുകളിൽ ഒന്നാണ് ചാക്കോച്ചന്റേത്. എന്നാലിപ്പോൾ ചാക്കോച്ചനെ തന്നെ അമ്പരപ്പിച്ച് മറ്റൊരു നടന്റെ തകർപ്പൻ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദ്രുവങ്ങൾ 16 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അശ്വിൻ കുമാറാണ് ഈ അസാധ്യ പ്രകടനം കാഴ്ചവച്ചിരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്മില്ലിന്റെ മുകളിൽ നിന്നാണ് താരത്തിന്റെ പ്രകടനം. കമൽഹാസന്റെ സൂപ്പർഹിറ്റ് ഡാൻസിലൂടെ ശ്രദ്ധ നേടിയ അണ്ണാത്ത ആഡറാർ എന്ന ​ഗാനത്തിനാണ് അശ്വിൻ ചുവടുവെക്കുന്നത്. കമലഹാസനെ അനുസ്മരിപ്പിക്കുന്ന മുഖഭാവങ്ങളും ഡാൻസിന് അകമ്പടിയാവുന്നു. നടന്റെ അപാര ബാലന്സ് കണ്ട് കയ്യടിക്കുകയാണ് ആരാധകർ.

“ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യണം എന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. പക്ഷെ ഇതു കണ്ടപ്പോൾ ഞാൻ അതേക്കുറിത്ത് രണ്ടാമതൊന്നു ചിന്തിക്കുകയാണ്. മനസ്സ് നിറയ്ക്കുന്ന പ്രകടനം. ഞാൻ ഇനി വേറെ വഴി നോക്കട്ടെ”എന്നാണ് അശ്വിന്റെ ഡാൻസ് വിഡിയോ പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്.

അതേസമയം ചാക്കോച്ചന്റെ വാക്കുകള്‍ തനിക്ക് വിലമതിക്കുന്നതാണ് എന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കലാകാരന്‍ മറ്റൊരു കലാകാരന്റെ കഴിവുകളെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍ അത്തരത്തില്‍ ഒരാളാണെന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com