ട്രോളുകള്‍ എന്നെ വളരെയധികം ബാധിച്ചിരുന്നു; പക്ഷെ ഇപ്പോള്‍ അതൊക്കെ ഒരു വെര്‍ച്വല്‍ റിയാലിറ്റി പോലെ മാത്രം: ജാന്‍വി കപൂര്‍ 

ട്രോളുകളില്‍ പറയുന്ന കാര്യങ്ങള്‍ അവ സൃഷ്ടിച്ചവര്‍ ഒരിക്കലും നമ്മുടെ മുഖത്ത് നോക്കി പറയില്ലെന്നും ജാന്‍വി
ട്രോളുകള്‍ എന്നെ വളരെയധികം ബാധിച്ചിരുന്നു; പക്ഷെ ഇപ്പോള്‍ അതൊക്കെ ഒരു വെര്‍ച്വല്‍ റിയാലിറ്റി പോലെ മാത്രം: ജാന്‍വി കപൂര്‍ 
Updated on: 
1 min read

സമൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങളോളം ട്രോളുകള്‍ നേരിടേണ്ടി വരുന്നവര്‍ താരതമ്യേന കുറവായിരിക്കും. പറയുന്ന ഓരോ വാക്കുകളും, ചെയ്യുന്ന കഥാപാത്രങ്ങളും, സംഭവിക്കുന്ന അബദ്ധങ്ങളുമെല്ലാം ട്രോളായി മാറുകയാണ്. പരിധിവിട്ടുള്ള ട്രോളുകള്‍ പോലും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുനീങ്ങുന്ന നിരവധി താരങ്ങളുണ്ട്. ധടക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ജാന്‍വി കപൂറിന് കന്നിചിത്രം പുറത്തിറങ്ങുന്നതിനും മുമ്പേ നേരിടേണ്ടിവന്നതും ട്രോളുകളുടെ മാലപ്പടക്കമാണ്. 

ട്രോളുകള്‍ ഒരു കാലത്ത് തന്നെ വളരെയധികം ബാധിച്ചിരുന്നെന്നും എന്തായിരിക്കും പുറത്തുവരാനിരിക്കുന്ന ട്രോളുകള്‍ എന്ന് മുന്‍കൂട്ടി ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടെന്നും ജാന്‍വി പറയുന്നു. എന്നാല്‍ പിന്നീട് അതൊരു വെര്‍ച്ച്വല്‍ റിയാലിറ്റിയാണെന്ന് താന്‍ മനസ്സിലാക്കിയെന്നും അതോര്‍ത്ത് കൂടുതല്‍ സങ്കടപ്പെടാതിരിക്കാന്‍ ശ്രമിച്ചുതുടങ്ങിയെന്നും താരം പറഞ്ഞു.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടപന്നതിനെക്കുറിച്ച് താരം തുറന്ന് സംസാരിച്ചത്. ട്രോളുകളില്‍ പറയുന്ന കാര്യങ്ങള്‍ അവ സൃഷ്ടിച്ചവര്‍ ഒരിക്കലും നമ്മുടെ മുഖത്ത് നോക്കി പറയില്ലെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER