മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ ഭാഗം പോക്കിരിരാജയെ പോലെ രണ്ടാം ഭാഗവും കളര്‍ഫുള്ളായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോള്‍ അരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഒരു ഫേയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. സംവിധായകന്‍ വൈശാഖിനെ പുകഴ്ത്തിക്കൊണ്ട് അശ്വനി സുശീലനാണ് കുറിപ്പിട്ടിരിക്കുന്നത്.
പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഡാഡി ഗിരിജയാണ് മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കിട്ടാതിരുന്നതോടെ ചിത്രത്തില്‍ നിന്ന് ജഗപതി ബാബുവിനെ മാറ്റണമെന്ന് നിര്‍മാതാവ് അടക്കമുള്ള ടീം ആവശ്യപ്പെട്ടു. എന്നാല്‍ വൈശാഖ് ഇത് അനുവദിച്ചില്ല. വളരെ മനോഹരമായി ജഗപതി ബാബുവിനെ വെച്ച് സംവിധാനം ചെയ്തു എന്നുമാണ് അശ്വനി സുശീലന്‍ പറയുന്നത്. ടെക്‌നീഷ്യന്റെ ക്രിയേറ്റിവിറ്റി അതിന്റെ പരമാവധി ഉപയോഗിക്കാന്‍ വൈശാഖിന് അറിയാമെന്നും അവര്‍ കുറിച്ചു. രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും മധുരരാജയെന്നാണ് പറയുന്നത്.
ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
സംവിധായകന്‍ വൈശാഖ് നിസ്സാര കക്ഷിയല്ല. ടെക്‌നീഷ്യന്റെ ക്രിയേറ്റിവിറ്റി അതിന്റെ പരമാവധി ഉപയോഗിക്കാന്‍ അറിയാവുന്ന സംവിധായകന്‍. പുലിമുരുകനു മുന്‍പുള്ള സിനിമകള്‍ വച്ചാണ് അദ്ദേഹത്തെ പുലിമുരുകന്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത്, സിനിമാ ആസ്വാദകര്‍ വിലയിരുത്തിയത്. എനിക്കും ഉണ്ടായിരുന്നു ഈ ആശങ്ക. പറയുമ്പോള്‍ പുലിമുരുകന്‍, ഫൈറ്റ് കൊണ്ടാണ് കയറിപോയത് എന്നു പൊതുവേ പറയാമെങ്കിലും സംഗതി അങ്ങനല്ല. അങ്ങനെയാണെങ്കില്‍ പിന്നീടുള്ള എത്രയോ സിനിമകള്‍ പീറ്റര്‍ മാസ്റ്റര്‍ ചെയ്തു.... മാസ്റ്റര്‍ ക്രിയേറ്റീവ് ആണ്.
ഫൈറ്റ്, മികച്ച മാസ്റ്റര്‍ ചെയ്തു എന്നത് കൊണ്ട് സിനിമ സ്വീകരിക്കപ്പെടണമെന്നില്ല. സിനിമയുടെ സംവിധായകനും ഫൈറ്റിനെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഒരു സെന്‍സ് ഉണ്ടാകണം. അത് വൈശാഖേട്ടന് ഉണ്ടായിരുന്നു. പലപ്പോഴും പീറ്റര്‍ മാസ്റ്റര്‍ ഫൈറ്റ് എടുക്കുന്ന സമയത്ത് വൈശാഖേട്ടന്‍ ഒരു വാക്കിംഗ് സ്റ്റിക്കും കൊണ്ട് കുറുക്കനെപ്പോലെ നില്‍ക്കും. കൈയില്‍ ഒരു നീളന്‍ സിഗരറ്റും കൊളുത്തി... എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന വ്യക്തമായ ധാരണ വൈശാഖേട്ടന് ഉണ്ട്. അടുത്ത് എടുക്കാന്‍ പോകുന്ന ഫൈറ്റ് ഷോട്ട് എങ്ങനെ വേണമെന്ന് മനസ്സില്‍ പക്കാ എഡിറ്റിങ് ആണ്. പക്ഷേ അതും പറഞ്ഞു മാസ്റ്ററുടെ മുന്നില്‍ ആളാവാനും പോകില്ല. ടെന്‍ഷന്‍ ഉണ്ടേലും അത് പുറത്തു കാണിക്കില്ല.
ഒരു ദിവസം പുലിമുരുകന്‍, ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ട് നടക്കുന്ന സമയം. വില്ലന്‍ ഡാഡി ഗിരിജയായി, ജഗപതി ബാബു സെറ്റില്‍ ആദ്യം വന്ന ദിവസം. പുള്ളിക്ക് അന്ന് നല്ല സുഖമില്ലായിരുന്നു. ഡയലോഗൊന്നും പറയാന്‍ പോലും പറ്റുന്നില്ല. ശരീരം മൊത്തം വിറയല്‍ പോലെ. ചെയ്യാന്‍ പോകുന്നത് സൂപ്പര്‍ താരത്തിന്റെ വില്ലന്‍ വേഷവും. പ്രൊഡ്യൂസര്‍ അടക്കമുള്ള ടീം ആകെ നിരാശയുടെ വക്കില്‍. ഉച്ചയ്ക്ക് മുന്‍പ് ഷൂട്ടിങ് ഒന്ന് ബ്രേക്ക് ചെയ്തു.
നിര്‍മാതാവിന്റെ നേതൃത്വത്തില്‍ പുറത്ത് മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച... എന്ത് ചെയ്യണം... മാറ്റി പുതിയ ആരേലും നോക്കിയാലോ... തമിഴ് നടന്‍ പ്രഭുവിനെ ആയിരുന്നു ആദ്യം പരിഗണിച്ചത്. പിന്നീട് ആണ് അത് ജഗപതി ബാബുവില്‍ എത്തിയത്. ഇനി ആരെ കണ്ടെത്തും? അവിടെ ഒരു ലീഡറിന്റെ... ഒരു സൈന്യാധിപന്റെ നേതൃത്വപാടവത്തില്‍ വ്യക്തമായ പ്ലാനിങ് ഉള്ള സംവിധായകന്‍ വൈശാഖ് പറഞ്ഞു ' ഇദ്ദേഹം മതി... ഞാന്‍ ചെയ്യിച്ചോളാം '
പിന്നീട് അങ്ങോട്ട് ഒരു കുഞ്ഞിനെ കൈകാര്യം ചെയ്യുന്നപോലെ അദ്ദേഹം ജഗപതി ബാബുവിനെ കൈകാര്യം ചെയ്തു. ഉണ്ടായതോ........ ചരിത്രം ... മധുരരാജ ഇതുപോലുള്ള രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു മാസ് എന്റര്‍ടെയ്‌നറാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..... ഈ സിനിമയും കൂടെ ബ്ലോക്ക് ബസ്റ്റര്‍ ആയാല്‍ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ ഉത്സവചിത്രങ്ങളുടെ ഹിറ്റ്‌മേക്കര്‍ ആകും സംവിധായകന്‍ വൈശാഖ്.....ആശംസകള്‍
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates