വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ബോളിവുഡ് നടിമാരെ സംബന്ധിച്ചടുത്തോളം പുതുമയുള്ള കാര്യമൊന്നുമല്ല. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങളെ താരങ്ങള്‍ ഗൗരവമായി എടുക്കാറുമില്ല. എന്നാല്‍ ബോളിവുഡ് നടി സ്വര ഭാസ്‌കറിന് ഇത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
വീരേ ഡി വെഡ്ഡിങ്ങ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ക്കായി സഹതാരങ്ങളായ കരീന കപൂര്‍, സോനം കപൂര്‍, ശിഖ എന്നിവര്‍ക്കൊപ്പം എത്തിയതായിരുന്നു സ്വരയും. എന്നാല്‍ വേദിയിലെത്തിയ സ്വരയോട് സഹതാരം ശിഖ കഴുത്ത് നേരെയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് സ്വരയുടെ അസ്വസ്ഥതകള്‍. കഴുത്ത് നേരെയിടാന്‍ ശിഖ പറഞ്ഞത് കേട്ട സ്വരക്ക് പക്ഷെ പിന്നീട് പരിപാടിയിലുടനീളം തന്റെ വസ്ത്രം നേരെയാക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ചിലസമയങ്ങളില്‍ സ്വര തന്നോട് ചോദിച്ച ചോദ്യങ്ങള്‍ പോലും കേള്‍ക്കാതെ ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.
പരിപാടിയില്‍ കോട്ടഡ് സ്യൂട്ട് അണിഞ്ഞാണ് സ്വര എത്തിയത്. ആത്മവിശ്വാസം ഇല്ലായ്മയായിരുന്നു സ്വരയ്ക്ക് വേദിയില്‍ വിനയായതെന്നാണ് അഭിപ്രായങ്ങള്‍. വസ്ത്രം സ്വരയ്ക്ക് ഇണങ്ങുന്നതായിരുന്നെന്നും എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഇത് നേരെയിടാന്‍ താരം ബോധപൂര്‍വ്വം നടത്തിയ ശ്രമങ്ങളാണ് പ്രശ്‌നമായതെന്നുമാണ് പലരും പറയുന്നത്. എന്നാല്‍ കോണ്‍ഫിഡന്‍സ് ഇല്ലെങ്കില്‍ പിന്നെന്തിനാണ് ഇത്തരത്തില്‍ വേഷമണിയുന്നത് എന്ന് കടുത്തഭാഷയില്‍ സ്വരയെ വിമര്‍ശിക്കുന്നവരും കുറവല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates