തനുശ്രീദത്തയുടെ പീഡനപരാതിക്ക് തെളിവില്ല; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി, അന്വേഷണം അവസാനിപ്പിക്കുന്നു 

പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്ഥാപിക്കാന്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മുംബൈ പൊലീസിന്റെ നീക്കം
തനുശ്രീദത്തയുടെ പീഡനപരാതിക്ക് തെളിവില്ല; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി, അന്വേഷണം അവസാനിപ്പിക്കുന്നു 
Updated on
1 min read

മുംബൈ: നടി തനുശ്രീദത്തയുടെ ലൈംഗിക പീഡനപരാതിയില്‍ നടന്‍ നാന പടേക്കറിനെതിരയുളള അന്വേഷണം മുംബൈ പൊലീസ് അവസാനിപ്പിക്കുന്നു. പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്ഥാപിക്കാന്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മുംബൈ പൊലീസിന്റെ നീക്കം.

നാളുകള്‍ ഇത്ര കഴിഞ്ഞിട്ടും കേസില്‍ അന്വേഷണം എങ്ങും എത്തിയില്ല എന്ന് പറഞ്ഞ് ആഴ്ചകള്‍ക്ക് മുന്‍പ് തനുശ്രീദത്ത പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസുമായി ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി മുംബൈ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പത്ത് വര്‍ഷം മുന്‍പ്  ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീ ആരോപിച്ചത്. ബോളിവുഡില്‍ മീടു ക്യാംപെയ്‌ന് തിരി കൊളുത്തിയ സംഭവമായിരുന്നു ഇത്. നാനാ പടേക്കറിനെതിരെ മുംബൈ പൊലീസില്‍ രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തിരുന്നു ഇവര്‍. ഒഷിവാര പൊലീസിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും താന്‍ കൊടുത്ത  കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് തനുശ്രീ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com