തനുശ്രീയുടെ മീ ടൂ; നാനാ പടേക്കര്‍ക്കെതിരേ കേസെടുത്തു; അറസ്റ്റ് ഇപ്പോള്‍ ഇല്ല

നാനാ പടേക്കറിനെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ് സമി സിദ്ദീഖി, സംവിധായകന്‍ രാകേഷ് സാരംഗ്, കൊറിയോഗ്രാഫര്‍ ഗണേശ് ആചാര്യ എന്നിവര്‍ക്കെതിരേയും കേസെടുത്തു
തനുശ്രീയുടെ മീ ടൂ; നാനാ പടേക്കര്‍ക്കെതിരേ കേസെടുത്തു; അറസ്റ്റ് ഇപ്പോള്‍ ഇല്ല
Updated on
1 min read

മുംബൈ: നടി തനുശ്രീ ദത്ത ഉയര്‍ത്തിവിട്ട മൂ ടൂ ബോളിവുഡില്‍ കത്തിപ്പടരുകയാണ്. പത്ത് വര്‍ഷം മുന്‍പ് ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് നടന്‍ നാനാ പടേക്കറില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരേ മുംബൈ പൊലീസ് കേസെടുത്തിരിക്കുകയാണ്. നാനാ പടേക്കറിനെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ് സമി സിദ്ദീഖി, സംവിധായകന്‍ രാകേഷ് സാരംഗ്, കൊറിയോഗ്രാഫര്‍ ഗണേശ് ആചാര്യ എന്നിവര്‍ക്കെതിരേയും കേസെടുത്തു.

ഇന്ത്യന്‍ ശിക്ഷാ നിയമം 354, 509 വകുപ്പ് പ്രകാരമാണ് നാനാ പടേക്കറിന് എതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റുണ്ടാകില്ല. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. തനുശ്രീയുടെ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ മുംബൈ പൊലീസിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി. 

ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ പാട്ടിന്റെ ഷൂട്ടിന് ഇടയിലാണ് തനുശ്രീയ്ക്ക് നേരെ അക്രമണം നേരിട്ടത്. സോളോ സോങ്ങാണെന്നാണ് പറഞ്ഞാണ് കരാറിട്ടത്. എന്നാല്‍ പാട്ടിന് ഇടയില്‍ നാന പടേക്കര്‍ കയറി വന്ന് നടിയെ കയറിപ്പിടിക്കുകയും നടിയ്‌ക്കൊപ്പം ഇന്റിമേറ്റ് സീന്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തനുശ്രീ കരാര്‍ വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ തനുശ്രീയുടെ ആരോപണങ്ങള്‍ നാനാ പടേക്കര്‍ തള്ളി. നൂറോളം പേര്‍ക്ക് മുന്നില്‍ വെച്ച് താന്‍ എന്ത് പീഡനം നടത്താനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ രാകേഷ് സാരംഗും കൊറിയോഗ്രാഫര്‍ ഗണേശ് ആചാര്യയും തനുശ്രീയുടെ ആരോപണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com