'എന്നെ ആകർഷിച്ച രണ്ട് സ്ത്രീകൾ ഇവരാണ് ; അതിലൊരാൾ സൂപ്പർതാരത്തിന്റെ ഭാര്യയും' ; മനസ്സ് തുറന്ന് പൃഥ്വിരാജ്

തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസ് തുറന്ന് തുറക്കുകയാണ് പ്രഥ്വിരാജ്
'എന്നെ ആകർഷിച്ച രണ്ട് സ്ത്രീകൾ ഇവരാണ് ; അതിലൊരാൾ സൂപ്പർതാരത്തിന്റെ ഭാര്യയും' ; മനസ്സ് തുറന്ന് പൃഥ്വിരാജ്
Updated on
1 min read

തിരുവനന്തപുരം : അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ അച്ഛൻ സുകുമാരന്റെ അതേ പാതയിൽത്തന്നെയാണ് നടൻ പ‌ൃഥ്വിരാജും. തനിക്ക് ബോധ്യമുള്ള അഭിപ്രായങ്ങൾ തുറന്ന് പറയാൻ താരം വൈമനസ്യം കാണിക്കാറില്ല.  ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസ് തുറന്ന് തുറക്കുകയാണ് പൃഥ്വിരാജ്.

സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള ആകർഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഒരു ദേശീയ ദിനപ്പത്രത്തിനോട് താരം മനസ്സു തുറന്നത്.  മലയാള സിനിമയുടെ മുൻനിരയിൽ നിൽക്കുന്ന രണ്ടു സ്ത്രീകളെക്കുറിച്ചാണ് പൃഥ്വി പറഞ്ഞത്. ഇതിൽ ഒരാൾ ഒരു സൂപ്പർതാരത്തിന്റെ ഭാര്യയുമാണ്.

ആത്മവിശ്വാസമുള്ള, സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തിൽ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് എന്നെ ആകർഷിക്കുന്നതെന്നാണ് പൃഥ്വി ആമുഖമായി പറഞ്ഞത്. മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിനെ ആകർഷിച്ച ഒന്നാമത്തെയാൾ. അഞ്ജലി ഏറെ ആകർഷകത്വമുള്ള സ്ത്രീയാണ്. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആകർഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരിൽ രണ്ടാമതുള്ളത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആണെന്നും പൃഥ്വി പറഞ്ഞു. താൻ അഞ്ജലി മേനോനിൽ കണ്ട സവിശേഷതകളിൽ പലതും മറ്റൊരു രീതിയിൽ നസ്രിയയ്ക്കുണ്ട്.  അത് അവരെ വളരെ ആകർഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com