തമിഴകം പിടിക്കാന്‍ നാദിര്‍ഷ: അജിത് ഫ്രം അറുപ്പുക്കോട്ടൈ ചിത്രീകരണം ആരംഭിക്കുന്നു

മലയാള സിനിമാതാരം ദര്‍മജന്‍ ബോള്‍ഗാട്ടിയുടെയും ആദ്യ തമിഴ് സിനിമയായിരിക്കും അജിത് ഫ്രം അറുപ്പുക്കോട്ടൈ
തമിഴകം പിടിക്കാന്‍ നാദിര്‍ഷ: അജിത് ഫ്രം അറുപ്പുക്കോട്ടൈ ചിത്രീകരണം ആരംഭിക്കുന്നു
Updated on
1 min read

കോളിവുഡ് കീഴടക്കാന്‍ തയ്യാറായി നാദിര്‍ഷ തന്റെ കന്നി തമിഴ് ചിത്രം ഒരുക്കുകയാണ്. അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. ചിത്രത്തില്‍ ടി വി അവതാരകന്‍ ഡീനയാണ് നായകനായി എത്തുക. 

മലയാള സിനിമാതാരം ദര്‍മജന്‍ ബോള്‍ഗാട്ടിയുടെയും ആദ്യ തമിഴ് സിനിമയായിരിക്കും അജിത് ഫ്രം അറുപ്പുക്കോട്ടൈ. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ദര്‍മജന്‍ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നതും ദര്‍മജന്‍ തന്നെയാണ്. പൊള്ളാച്ചിയിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ നിശ്ചയിച്ചിട്ടുള്ളത്. 

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ മലയാളത്തില്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണനും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com