തമിഴ്‌നാട്ടിലെ സഹോദരങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാം: അഗാധമായ ദുഖമെന്ന് ആമിര്‍ ഖാന്‍ 

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിനെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍.
തമിഴ്‌നാട്ടിലെ സഹോദരങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാം: അഗാധമായ ദുഖമെന്ന് ആമിര്‍ ഖാന്‍ 
Updated on
1 min read

മുംബൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിനെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ചുഴലിക്കാറ്റില്‍ തമിഴ്‌നാടിനുണ്ടായ തകര്‍ച്ചയില്‍ ഏറെ ദുഖമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആമിര്‍ പ്രതികരിച്ചത്. 

തമിഴ്‌നാടിനെ സഹായിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ''ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട് തകര്‍ന്നെന്നത് ഏറെ വേദനിപ്പിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെ സഹായിക്കാന്‍ നമുക്ക് ഒരുമിക്കാം. നമുക്ക് കഴിയാവുന്ന രീതിയിലെല്ലാം സഹായിക്കാം''- ആമിര്‍ ഖാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay Varma
Pathirakurukkan
Vismaya Mohanlal
Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com