'തമിഴ്‌റോക്കേഴ്‌സിനെ പൂര്‍ണ്ണമായി നശിപ്പിക്കാനാവില്ല'; മുന്നറിയിപ്പുമായി ഹാക്കര്‍ ശിവ

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സിന്റെ അഡ്മിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റുചെയ്തത്
'തമിഴ്‌റോക്കേഴ്‌സിനെ പൂര്‍ണ്ണമായി നശിപ്പിക്കാനാവില്ല'; മുന്നറിയിപ്പുമായി ഹാക്കര്‍ ശിവ
Updated on: 
1 min read


സിനിമക്കാര്‍ക്ക് കടുത്ത ഭീഷണിയായിരുന്ന തമിഴ്‌റോക്കേഴ്‌സിന്റെ അഡ്മിനെ അറസ്റ്റ് ചെയ്‌തെങ്കിലും അതിനെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ എളുപ്പമല്ലെന്ന് ആന്റി പൈറസി ടീം വിദഗ്ധന്‍ ശിവ. കാര്യക്ഷമത കുറച്ച് തമിഴ് റോക്കേഴ്‌സിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിള്‍റോക്കേഴ്‌സ്, തമിള്‍ഗണ്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഹാക്കറാണ് ശിവ. ബിഹൈന്‍ഡ്വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്. 

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സിന്റെ അഡ്മിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റുചെയ്തത്. എന്നാല്‍ ഇതുകൊണ്ടൊന്നും സൈറ്റിനെ തകര്‍ക്കാന്‍ പറ്റില്ലെന്നാണ് ശിവ പറയുന്നത്. 'തമിള്‍റോക്കേഴ്‌സിന്റെ വെബ്‌സൈറ്റുകളെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ ഇത്തരം വെബ്‌സൈറ്റുകളെ പൂര്‍ണമായി നീക്കം ചെയ്യാനും ബ്ലോക്ക് ചെയ്യാനും കഴിയില്ല. അവര്‍ അവരുടെ ഡൊമൈന്‍ ഇടക്കിടെ മാറ്റുന്നുണ്ട്. ഉദാഹരണത്തിന് .ജിആര്‍ ടു, ടിഡബ്ലൂ അങ്ങനെ, ഞങ്ങളെപ്പോലുള്ളവര്‍ അവരുടെ വെബ്‌സൈറ്റിനെതിരെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഈ നീക്കം. കൂട്ടായ ഒരു വലിയ ശ്രമമാണ് ഓരോ ഡൊമൈനും നീക്കം ചെയ്യുക എന്നത്. ഞങ്ങള്‍ ഉപയോഗിക്കുന്ന ടെക്‌നോളജി കോഡിംങ് തന്നെയാണ് അവരും ഉപയോഗിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി.

താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം. പക്ഷേ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുക എന്നത് എളുപ്പമല്ല. സിനിമാ നിര്‍മാതാക്കള്‍ക്ക് ഒപ്പമുണ്ട് ഞങ്ങള്‍. ഞങ്ങള്‍ തമിള്‍റോക്കേഴ്‌സിന്റെ കാര്യക്ഷമത കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഡൗണ്‍ലോഡിന്റെ വേഗത കുറച്ചാല്‍ തന്നെ പകുതി ഉപഭോക്താക്കളും നിര്‍ത്തി പോകും. ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ മൂന്ന് ദിവസം എടുക്കുകയാണെങ്കില്‍ നമ്മുടെ ക്ഷമ നശിക്കും. വെബ്‌സൈറ്റിന്റെ ഉറവിടം കണ്ടു പിടിക്കാനും എളുപ്പമല്ല. കാരണം വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ തെറ്റായ വിവരങ്ങളാണ് നല്‍കുക'. ശിവ പറഞ്ഞു.

തമിഴ് റോക്കേഴ്‌സിന്റെ പ്രധാന അഡ്മിന്‍ അടക്കും അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തത്. തമിള്‍റോക്കേഴ്‌സ്. ടി എന്‍ റോക്കേഴ്‌സ്, ഡി വി ഡി റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ വലയിലാക്കിയത്. വിവിധ സിനിമകള്‍ പകര്‍ത്തി ടോറന്റ് സൈറ്റ്  ആയ തമിള്‍ റോക്കേഴ്‌സ്.ഇന്‍, തമിള്‍റോക്കേഴ്‌സ്.എസി, തമിള്‍റോക്കേഴ്‌സ്, എംഇ തുടങ്ങി പത്തൊമ്പത് ഡൊമൈനുകളില്‍ സിനിമകള്‍ അപ്ലോഡ് ചെയ്ത് ലക്ഷങ്ങളുടെ വരുമാനം സമ്പാദിച്ചു വരുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER