തലമുടി പറ്റെ വെട്ടി കുറ്റിത്താടിയും വച്ച് അധോലോകനായകനായി നിവിൻ; മൂത്തോനിലെ ​ഗാനം കാണാം

മുംബൈയിൽ ചിത്രീകരിച്ച 'ഭായി രെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്
തലമുടി പറ്റെ വെട്ടി കുറ്റിത്താടിയും വച്ച് അധോലോകനായകനായി നിവിൻ; മൂത്തോനിലെ ​ഗാനം കാണാം
Updated on
1 min read

ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനിലെ ആദ്യ ഗാനം പുറത്തുവിട്ടു. മുംബൈയിൽ ചിത്രീകരിച്ച 'ഭായി രെ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായിയാണ് ഈണം നല്‍കിയിരിക്കുന്നത്. വിശാല്‍ ദദ്ലാനിയാണ് ഗാനം ആലപിച്ചിട്ടുള്ളത്.

നിവിന്‍പോളിയും ഗീതു മോഹന്‍ദാസും ആദ്യമായി ഒന്നിച്ച ചിത്രം ഇതിനോടകം മികച്ച അഭിപ്രായമാണ് നേടിയെടുത്തിരിക്കുന്നത്. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രദർശിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടി. തലമുടി പറ്റെ വെട്ടി കുറ്റിത്താടിയുമായി അധോലോക നായകന്റെ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ ചിത്രത്തിൽ

ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഈ മാസം എട്ടാം തിയതി തിയേറ്ററുകളിലെത്തും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com