'തഹാൻ ടൊവിനോ'; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരം

കൾ ഇസയ്ക്കൊപ്പം വീട്ടിലെ പുതിയ അതിഥിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്
'തഹാൻ ടൊവിനോ'; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരം
Updated on: 
1 min read

മകന്റെ ഒപ്പമുള്ള ആദ്യ ചിത്രം പങ്കു വച്ച് നടൻ ടൊവിനോ തോമസ്. മകൾ ഇസയ്ക്കൊപ്പം വീട്ടിലെ പുതിയ അതിഥിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് തഹാൻ ടൊവിനോ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ചിത്രത്തോടൊപ്പം താരം വെളിപ്പെടുത്തി.

‘അവനിൽ നിന്ന് കണ്ണുകളെടുക്കാൻ ഞങ്ങൾക്കാകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു ഞങ്ങൾ വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’, സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പം താരം കുറിച്ചു.

ജൂൺ 6–നാണ് ടൊവിനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. താരം തന്നെയാണ് സന്തോഷ വാർത്ത ആരാധകരോട് പങ്കു വച്ചത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ കുഞ്ഞി കാലുകളുടെ ചിത്രമാണ് ടൊവിനോ അന്ന് പങ്കുവച്ചത്.

2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ഒക്ടോബർ 25നാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com