നടൻ നീരജ് മാധവിനെതിരെ വിമർശനവുമായി നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. മുളയിലെ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഷിബു ചോദിക്കുന്നത്. പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണെന്നും അത് ശരിയല്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്. കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കുന്നതെന്നും ഷിബു ചോദിക്കുന്നു.
സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് മലയാള സിനിമയിൽ നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ നീരജ് രംഗത്തെത്തിയത്. പുതുമുഖ താരങ്ങളെ മുളയിലെ നുള്ളുള്ള ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നുമാണ് താരം പറഞ്ഞത്. അതിന് പിന്നാലെ താരസംഘടനയായ അമ്മ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ മറുപടിയിലും ഗൂഢസംഘമുണ്ടെന്ന ആരോപണത്തിൽ നീരജ് ഉറച്ചു നിൽക്കുകയായിരുന്നു.
ഷിബു ജി. സുശീലന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
‘താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?
പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം ...സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല. 2015–ൽ ഞാൻ പ്രൊഡക്‌ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്.’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates