താടി വളര്‍ത്തി മുടി നരപ്പിച്ച് നമ്പി നാരായണനായി മാധവന്‍; മേക്കപ്പിന് ചിലവിടുന്നത് 14മണിക്കൂര്‍ 

യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധ അതി​ഗംഭീര വേഷപകർച്ചയാണെന്നാണ് ആരാധകരുടെ വാക്കുകൾ
താടി വളര്‍ത്തി മുടി നരപ്പിച്ച് നമ്പി നാരായണനായി മാധവന്‍; മേക്കപ്പിന് ചിലവിടുന്നത് 14മണിക്കൂര്‍ 
Updated on
1 min read

എസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി നടന്‍ മാധവിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘റോക്കറ്ററി: ദ നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലാണ് ​ഗംഭീര മേക്കോവറിൽ മാധവൻ പ്രത്യക്ഷപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം വഴി താരം തന്നെയാണ് ലുക്ക് പുറത്തുവിട്ടത്. 

മാധവനും നമ്പി നാരായണനും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ ചേർത്തുവച്ചുള്ള കൊളാഷ് ആണ് വൈറലായിരിക്കുന്നത്. യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധ അതി​ഗംഭീര വേഷപകർച്ചയാണെന്നാണ് ആരാധകരുടെ വാക്കുകൾ. നമ്പി നാരായണിന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലെ സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. 

ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലുമായി ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമേ സ്‌കോട്ട്‌ലന്റ്, റഷ്യ, ഫ്രാന്‍സ്, പ്രിന്‍സ്റ്റന്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്.

ഐഎസ്ആര്‍ഒയിലെ ക്രയോജനിക് വിഭാഗം തലവനായിരുന്ന നമ്പി നാരായണനെ ചാരവൃത്തി ആരോപിച്ച് കേസെടുത്ത സംഭവമാണ് സിനിമയാകുന്നത് . കെട്ടിച്ചമച്ച കേസാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1998 ല്‍ സുപ്രിംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com