മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബ്രഹ്മാണ്ഡസിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അതിഗംഭീര ട്രെയിലറാണ് ചിത്രത്തിന്റേത്. ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതന്‍, നായിക പ്രാചി, സിദ്ദിഖ് എന്നിവരും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
പത്തുകോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച പടുകൂറ്റന്‍ സെറ്റ് വിഡിയോയില്‍ കാണാം. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നുമാസംകൊണ്ട് നിര്‍മിച്ച കൂറ്റന്‍ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്.
300 വര്‍ഷം മുന്‍പത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍ തുടങ്ങിയവയും ടണ്‍കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനില്‍ക്കുന്ന അവസാനപാദ ചിത്രീകരണം പൂര്‍ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തില്‍ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്.
എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്. ചിത്രം നവംബര്‍ അവസാനം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates