താരവിവാഹത്തിനായി ഇനിയും കാത്തിരിക്കണം; റിച്ച ഛദ്ദ-അലി ഫസൽ കല്യാണം മാറ്റിവച്ചു

ഈ വർഷം ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു
താരവിവാഹത്തിനായി ഇനിയും കാത്തിരിക്കണം; റിച്ച ഛദ്ദ-അലി ഫസൽ കല്യാണം മാറ്റിവച്ചു
Updated on
1 min read

ബോളിവുഡ് നടി റിച്ച ഛദ്ദയും കാമുകനും നടനുമായ അലി ഫസലുമായുള്ള വിവാഹം അടുത്ത വർഷത്തേക്ക് മാറ്റി. വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിച്ച കാര്യം റിച്ചയും അലിയും ആണ് അറിയിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എല്ലാവരുടെയും ആവശ്യം പരി​ഗണിച്ചാണ് തീരുമാനമെന്ന് റിച്ച പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ട് വിവാഹതിയതി പോലുള്ള കാര്യങ്ങൾ ഉറപ്പിക്കുമെന്ന് അലി അറിയിച്ചു.

എല്ലാവരുടെയും താത്പര്യപ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും കോവിഡ് ആശങ്കകൾക്കിടയിൽ ആഘോഷം വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നെന്നും താരങ്ങൾ പറഞ്ഞു. നേരത്തെ മൂന്ന് ന​ഗരങ്ങളിൽ വ്യത്യസ്ത രീതിയിൽ വിവാഹം നടത്തും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബന്ധുക്കൾക്ക് യാത്രാക്ലേശം ഉണ്ടാകണ്ടെന്ന് കരുതിയായിരുന്നു ആ തീരുമാനമെന്നും നിലവിലെ സാഹചര്യത്തിൽ അത്തരം കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com