തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ ബോളിവുഡിന്റെ ബ്രൂസ്‌ലി വീണ്ടുമെത്തുന്നു: ബാഗി2 ട്രെയിലര്‍ കാണാം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടൈഗര്‍ ഷ്രോഫ് പതാനിയുടെ ബാഗി2വിന്റെ ടീസര്‍ പുറത്തുവന്നു. 
തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ ബോളിവുഡിന്റെ ബ്രൂസ്‌ലി വീണ്ടുമെത്തുന്നു: ബാഗി2 ട്രെയിലര്‍ കാണാം
Updated on
1 min read

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടൈഗര്‍ ഷ്രോഫ് പതാനിയുടെ ബാഗി2വിന്റെ ടീസര്‍ പുറത്തുവന്നു. ബോളിവുഡിന്റെ ബ്രൂസ്‌ലി എന്നറിയപ്പെടുന്ന ടൈഗര്‍ ഷ്രോഫ് നായകനായെത്തി തിയറ്ററുകള്‍ ഇളക്കി മറിച്ച ചിത്രമായിരുന്നു ബാഗി. അസാമാന്യ സംഘട്ടന രംഗങ്ങള്‍ കൊണ്ട് ചൈനീസ് സിനിമകളെ അനുസ്മരിപ്പിച്ച ബാഗി, ടൈഗറിനെ ബോളിവുഡിലെ മുന്‍നിര താരമാക്കിയിരുന്നു. 

ടൈഗര്‍ ഷ്രോഫിന്റെ, ബാഗിക്ക് ശേഷം വന്ന സിനിമകള്‍ ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. അതിനെല്ലാം ബദലായി ബാഗി2 മാറുമെന്ന് വേണം കരുതാന്‍. ടീസറില്‍ അസാധ്യമായ പ്രകടനമാണ് താരം കാഴ്ച വെച്ചിരിക്കുന്നത്.

ആദ്യ ഭാഗത്തിലുള്ളതിലും ഇരട്ടി ആക്ഷന്‍ രംഗങ്ങളാണ് ബാഗി 2ല്‍ ഒരുക്കിയിരിക്കുന്നത്. അഹമദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിശ പഠാനിയാണ് നായിക. മനോജ് ബാജ്‌പേയ്, രണ്‍ദീപ് ഹൂഡ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com