തിരക്കഥ കേട്ടു വട്ടായിരിക്കുകയാണെന്ന് നിർമാതാവ്;  കസബക്കു ശേഷം കാവലുമായി നിധിൻ, നായകൻ സുരേഷ് ​ഗോപി

കസബ പോലെ കാവലും നിധി‌ൻ നന്നായി ചെയ്യുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി
തിരക്കഥ കേട്ടു വട്ടായിരിക്കുകയാണെന്ന് നിർമാതാവ്;  കസബക്കു ശേഷം കാവലുമായി നിധിൻ, നായകൻ സുരേഷ് ​ഗോപി
Updated on
1 min read

മ്മൂട്ടി ചിത്രം കസബക്കു ശേഷം നിധിൻ രജ്ഞി പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാവൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ സുരേഷ്​ഗോപിയാണ് നായകനായി എത്തുന്നത്. ആക്‌ഷന്‍ ഫാമിലി ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിൽ ലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കട്ടപ്പനയിൽ ആരംഭിച്ചു.  

ചിത്രം ആരംഭിക്കുകയാണ് എന്ന് വ്യക്തമാക്കി നിർമാതാവ് ജോബി ജോർജ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവലിന്റെ കഥയും തിരക്കഥയും കേട്ട് താൻ വട്ടായിരിക്കുകയാണ് എന്നാണ് ജോബി കുറിച്ചത്. കസബ പോലെ കാവലും നിധി‌ൻ നന്നായി ചെയ്യുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോബിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

സ്‌നേഹിതരെ.. എന്റെ ബാല്യം, സ്‌നേഹനിധികളായ മാതാപിതാക്കളോടും, കുറെയധികം ബന്ധുമിത്രാതികളോടുമൊപ്പം ആയിരുന്നു എങ്കിലും, ഒറ്റ മകന്‍ ആയതുകൊണ്ട് ഒരു ഒറ്റപ്പെടല്‍ എപ്പോഴും ഉണ്ടായിരുന്നു.. അതിന്റ കുറവുകളും എനിക്കുണ്ട്.

ഇപ്പോള്‍ നിങ്ങള്‍ എല്ലാവരും എന്റെ ബന്ധുക്കള്‍ ആണ് അതുകൊണ്ട് മുന്‍പ് പറഞ്ഞതും, നാളെ നടക്കാന്‍ പോകുന്നതുമായ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു നാളെ നമ്മുടെ പുതിയ സിനിമ തുടങ്ങുകയാണ്, കഥ തിരക്കഥ കേട്ടു വട്ടായിരിക്കുകയാണ്. വളരെ നന്നായിട്ടുണ്ട്, എന്റെ അനുജന്‍ നിതിന്‍ അത് നന്നായി എടുക്കും എന്ന് ഉറപ്പാണ് കസബ എന്ന സിനിമയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു വീണ്ടും ഒരു യാത്ര നാളെ മുതല്‍ തുടങ്ങുകയാണ്, കാവലായി നിങ്ങളും ദൈവവും ഉണ്ട് എന്ന ഉറപ്പിന്‍മേല്‍…

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com