തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

കരള്‍ സംബസമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു
Updated on: 
1 min read


തൃശൂര്‍ : അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. 

കരള്‍ സംബസമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു ഷാജി താമസിച്ചിരുന്നത്.

അനിയത്തി എന്ന പരമ്പരയിലെ പൂക്കാടന്‍ പൗലോസ് എന്ന വില്ലന്‍ കഥാപാത്രം ഷാജിയുടെ മികച്ച വേഷങ്ങളിലൊന്നാണ്. ഭാര്യ ഇന്ദിരാ ഷാജി. മകള്‍ അഭിരാമി എസ് തിലകന്‍. 

സിനിമാ സീരിയല്‍ താരങ്ങളായ ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, സോഫിയ, സോണിയ എന്നിവര്‍ സഹോദരങ്ങളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER