തീയേറ്ററിനെ വെല്ലും ദൃശ്യമികവ്, വിജയ് ചിത്രം 'സര്‍ക്കാര്‍' തമിഴ് റോക്കേഴ്‌സില്‍; അന്വേഷണം ആരംഭിച്ചു

തീയേറ്ററിനെ വെല്ലും ദൃശ്യമികവ്, വിജയ് ചിത്രം 'സര്‍ക്കാര്‍' തമിഴ് റോക്കേഴ്‌സില്‍ - അന്വേഷണം ആരംഭിച്ചു
തീയേറ്ററിനെ വെല്ലും ദൃശ്യമികവ്, വിജയ് ചിത്രം 'സര്‍ക്കാര്‍' തമിഴ് റോക്കേഴ്‌സില്‍; അന്വേഷണം ആരംഭിച്ചു
Updated on
1 min read


ചെന്നൈ: വിജയ് ചിത്രം സര്‍ക്കാര്‍ റിലീസ് ദിനത്തില്‍ തന്നെ വെബ്‌സൈറ്റില്‍.  തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം എത്തിയത്. അടുത്തിടെ റിലീസായ പല മലയാളചലച്ചിത്രങ്ങളും സര്‍ക്കാറിനൊപ്പം സൈറ്റിലെത്തിയിട്ടുണ്ട്. പൊലീസ് സൈബര്‍ഡോം അന്വേഷണം തുടങ്ങി.

തീയേറ്ററിനെ വെല്ലുന്ന ദൃശ്യമികവോടെയാണ് ഇന്നു റിലീസായ വിജയ് നായകനായ ബ്രഹ്മാണ്ഢ ചിത്രം സര്‍ക്കാര്‍ ,തമിഴ് റോക്കേഴ്‌സ് സൈറ്റിലെത്തിയത്. കേരളത്തില്‍ 402 സ്‌ക്രീനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

കേരളം കണ്ട ഏറ്റവും വലിയ റിലീസ് എന്ന അവകാശ വാദവുമായി എത്തിയ ചിത്രം ഉച്ചയോടെയാണ് വെബ് സൈറ്റുകളിലെത്തിയത്. ഡിജിറ്റല്‍ ഫോറന്‍സിക് വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ച് എവിടെ നിന്നാണ് പകര്‍ത്തിയതെന്നു കണ്ടുപിടിക്കാമെന്നാണ് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. 
എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ പണം തട്ടുകയെന്ന പുതിയ പ്രവണതയും ഇതിന്റെ പിന്നിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com