'തുടക്കത്തില്‍ തന്നെ മാസം തോറും 5000 രൂപ പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി'; പരിഹാസവുമായി ഷമ്മി തിലകന്‍

സംവിധായകന്‍ പോലും അറിയാതെയാണ് ചിത്രീകരണം പകുതില്‍ അധികം പൂര്‍ത്തിയായ ചിത്രത്തില്‍ നിന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ ഒഴിവാക്കിയത്
'തുടക്കത്തില്‍ തന്നെ മാസം തോറും 5000 രൂപ പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി'; പരിഹാസവുമായി ഷമ്മി തിലകന്‍
Updated on
1 min read

മ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ പോലും അറിയാതെയാണ് ചിത്രീകരണം പകുതില്‍ അധികം പൂര്‍ത്തിയായ ചിത്രത്തില്‍ നിന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ ഒഴിവാക്കിയത്. എന്നാല്‍ ഇത് സിനിമ മേഖലയില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇപ്പോള്‍ ധ്രുവനെ പുറത്താക്കിയ നടപടിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. 

സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ മാസം തോറും അമ്മയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങാനുള്ള യോഗ്യത ധ്രുവന്‍ തുടക്കത്തിലെ തന്നെ നേടിയിരിക്കുകയാണ് എന്നാണ് ഫേയ്‌സ്ബുക്കില്‍ ഷമ്മി തിലകന്‍ കുറിച്ചത്. തനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടിങ്ങനാണ് ഭായ് എന്ന ഹാഷ്ടാഗും ഷമ്മി തിലകന്‍ ഇട്ടിട്ടുണ്ട്. 

'അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; 'സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്' മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടിങ്ങനാണ് ഭായ്...' ഷമ്മി കുറിച്ചു. ധ്രുവന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. 

ക്വീന്‍ സിനിമയിലൂടെ പ്രശസ്തി നേടിയ ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. ധ്രുവന്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാത്തതില്‍ സങ്കടമുണ്ടെന്നുമാണ് ധ്രുവന്‍ പറഞ്ഞത്. ക്വീനിന് ശേഷം ധ്രുവന്‍ മറ്റ് സിനിമകള്‍ ഏറ്റെടുക്കാതിരുന്നത് മാമാങ്കത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ്. ചിത്രത്തിന് വേണ്ടി കഠിനപ്രയത്‌നമാണ് ധ്രുവന്‍ നടക്കിയത്. ഇതിന് പിന്നാലെ മാമാങ്കത്തില്‍ ഭാഗമാകുന്നു എന്ന് വിവരം ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് തനിക്ക് അറിയില്ലെന്നാണ് സംവിധായകന്‍ സജീവ് പിള്ള പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com