തുടരെ ഹിറ്റുകൾ, പ്രതിഫലം ഇരട്ടിയാക്കി അക്ഷയ് കുമാർ; തുക കേട്ട് ഞെട്ടി ആരാധകർ  

തുടരെ ഹിറ്റുകൾ, പ്രതിഫലം ഇരട്ടിയാക്കി അക്ഷയ് കുമാർ; തുക കേട്ട് ഞെട്ടി ആരാധകർ  

2012ൽ ഇറങ്ങിയ റൗഡി റാത്തോറിനായി താരം 27 കോടി രൂപയാണ് അക്ഷയ് പ്രതിഫലം വാങ്ങിയത്
Published on

ബോക്സ്ഓഫീസിൽ ഒന്നിനുപുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിക്കുകയാണ് നടൻ അക്ഷയ് കുമാർ. ഇതിന് പിന്നാലെ തന്റെ പ്രതിഫലവും താരം ഉയർത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ചിത്രത്തിനായി താരം ഏകദേശം 54 കോടി രൂപയോളമാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് വാർത്തകൾ. 

2012ൽ ഇറങ്ങിയ റൗഡി റാത്തോറിനായി 27 കോടി രൂപയാണ് താരം പ്രതിഫലം വാങ്ങിയത്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം സഞ്ജയ് ലീല ബൻസാലിയാണ് നിർമിച്ചത്. ഇപ്പോഴിതാ റൗഡി റാത്തോറിന്റെ രണ്ടാം ഭാഗത്തിനു തുടക്കമാകുമ്പോൾ അക്ഷയ് യുടെ പ്രതിഫലം 54 കോടിയിൽ എത്തിയിരിക്കുന്നു.ഒന്‍പത് എന്ന നമ്പറിനോട് അക്ഷയ്ക്ക് വലിയ കമ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

444 കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള അക്ഷയ് ഫോർബ്സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. പട്ടികയിൽ 33-ാം സ്ഥാനത്താണ് അക്ഷയ്.

ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന മിഷൻ മംഗൽ ആണ് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഏറ്റവും പുതിയ അക്ഷയ് ചിത്രം. ഇതിനുപുറമേ  ഫർഹാദ് സാംജിയുടെ ഹൗസ്ഫുൾ 4, രാജ് മേഹ്തയുടെ ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സാംജിയുടെ തന്നെ ബച്ചൻ പാണ്ഡെ, ലോറൻസിന്റെ ലക്ഷ്മി ബോംബ്, രോഹിത് ഷെട്ടിയുടെ സൂര്യ വൻശി, ജഗൻ ശക്തിയുടെ റീമേക്ക് ചിത്രം എന്നിവയാണ് അക്ഷയ് നായകനാകുന്ന മറ്റ് ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com