കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപാദ. മീ ടൂ ആരോപണം നേരിടുന്ന വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ വിമർശനം. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണമെന്നാണ് ചിന്മയിയുടെ ട്വീറ്റ്.
ചെന്നൈയിലെ എസ് ആര്‍ എം സർവകലാശാലയില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. താനടക്കമുള്ള ഒന്‍പത് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച വൈരമുത്തുവിനെ ആദരിച്ചുകൊണ്ട് ഡോക്ടറേറ്റ് നൽകുന്നതിൽ വരെയെത്തിയിരിക്കുകയാണ് കാര്യങ്ങളെന്നാണ് ചിന്മയിയുടെ വാക്കുകൾ.
താൻ പരാതി നൽകി ഒരു വർഷമായിട്ടും വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും ചിന്മയി ചൂണ്ടിക്കാട്ടുന്നു. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു, വിദേശയാത്രകള്‍ നടത്തുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു. എന്റെ പരാതിയിൽ അന്വേഷണം നടത്താൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത, ചിന്മയി ട്വീറ്റ് ചെയ്തു. അറിയപ്പെടുന്ന ആളുകളുടെ പീഡനകഥകൾ പുറത്തുപറഞ്ഞാലും അവർക്കതിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും ചിന്മയി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates