അമ്മ മരിച്ചിട്ടില്ല, തെന്നിന്ത്യന്‍ താരത്തിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകന്‍

ജയന്തി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മ മരിച്ചിട്ടില്ല, തെന്നിന്ത്യന്‍ താരത്തിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകന്‍
Updated on: 
1 min read

തെന്നിന്ത്യന്‍ താരം ജയന്തി മരിച്ചുവെന്ന വാര്‍ത്ത പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ താരം മരിച്ചിട്ടില്ലെന്നും അപകടനില തരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്ന് ജയന്തിയുടെ മകന്‍ കൃഷ്ണ കുമാറാണ് ജയന്തി മരിച്ചില്ലെന്നും വാര്‍ത്തകളെല്ലാം തെറ്റായിരുന്നെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

'35 വര്‍ഷങ്ങളായി ആസ്ത്മയുള്ള ആളാണ് അമ്മ. എല്ലാ ദിവസവും ഇന്‍ഹെയിലര്‍ ഉപയോഗിക്കുന്ന അവര്‍ ഒരിക്കലും ശ്വസനസംബന്ധമായ രോഗങ്ങള്‍ മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം അവരുടെ ആരോഗ്യം മോശമാവുകയും സിഡ്‌വിന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം അവിടെ നിന്ന് വിക്രം ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അമ്മ, 24 മണിക്കൂര്‍ നേരത്തെ ഒബ്‌സര്‍വേഷനിലാണ് ഇപ്പോഴെന്ന് ഡോക്ടര്‍ പറഞ്ഞു' ജയന്തിയുടെ മകന്‍ കൃഷ്ണ കുമാര്‍ പറഞ്ഞു. ജയന്തി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജയന്തിയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തേക്കും. പ്രശസ്ത തെന്നിന്ത്യന്‍ നടിയായിരുന്നു ജയന്തി ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലായി 500ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. എംജിആറിന്റെയും രാജ്കുമാറിന്റെയുമെല്ലാം നായികാ വേഷത്തിലെത്തിയ ഇവര്‍ ഒരുകാലത്ത് തെന്നിന്ത്യയിലെ സ്വപ്‌ന നായികയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER