തെന്നിന്ത്യയില്‍ ഭയത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ രാക്ഷസന്‍ വീണ്ടും: തെലുങ്ക് പതിപ്പ് ജൂണ്‍ 18ന് തിയേറ്ററുകളില്‍

തമിഴില്‍ അഭിനയിച്ച് ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലനായി എത്തുന്നത്.
തെന്നിന്ത്യയില്‍ ഭയത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ രാക്ഷസന്‍ വീണ്ടും: തെലുങ്ക് പതിപ്പ് ജൂണ്‍ 18ന് തിയേറ്ററുകളില്‍
Updated on
1 min read

രാക്ഷസന്‍ എന്ന തമിഴ് ചിത്രം മലയാളികളെ ഉള്‍പ്പെടെ മുള്‍മുനയില്‍ നിര്‍ത്തിയ സൈക്കോ സിനിമയാണ്. ഇത് കണ്ട് തിയേറ്ററില്‍ നിന്ന് വരെ ഇറങ്ങി ഓടിയ പലരുടെയും അനുഭവക്കുറിപ്പുകള്‍ നമ്മള്‍ വായിച്ചതാണ്. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിനൊരുങ്ങുകയാണ്. ജൂലൈ 18ന് തീയേറ്ററുകളിലെത്തും.

''രാക്ഷസുടു'' എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നവാഗതനായ രമേഷ് വര്‍മയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. അമല പോള്‍ ചെയ്ത കഥാപാത്രമായി മലയാളിതാരം അനുപമ പരമേശ്വരന്‍ അഭിനയിക്കുന്നു. 

തമിഴില്‍ അഭിനയിച്ച് ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രമായിരുന്ന രാക്ഷസന്‍. തമിഴില്‍ മാത്രമല്ല മലയാളത്തിലും ചിത്രം ശ്രദ്ധനേടി. ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Chidambaram
Balan - The Boy, Chidambaram
Sajna Noor, V D Satheesan
Lakshmi Priya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com