തെറ്റിച്ചാല്‍ ഇടികിട്ടും!; സിതാരയെ പാട്ടുപഠിപ്പിക്കുന്ന കുഞ്ഞു സായു (വീഡിയോ)

ഇക്കുറി അമ്മയെ പാട്ടുപഠിപ്പിക്കുന്ന സായുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 
തെറ്റിച്ചാല്‍ ഇടികിട്ടും!; സിതാരയെ പാട്ടുപഠിപ്പിക്കുന്ന കുഞ്ഞു സായു (വീഡിയോ)
Updated on: 
1 min read


പ്രിയഗായിക സിതാര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ ഋതുവിനെയും മലയാളികള്‍ക്ക് വളരെയധികം ഇഷ്ടമാണ്. പാട്ടുകളുമായി സായു പലതവണ നമുക്കിടയിലെത്തിയിട്ടുണ്ട്. ഇക്കുറി അമ്മയെ പാട്ടുപഠിപ്പിക്കുന്ന സായുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 

'പമ്പയാറില്‍ പനിനീര്‍ കടവില്‍' എന്ന പാട്ടാണ് ഇരുവരും പാടുന്നത്. സായുവാണ് സിതാരയെ പഠിപ്പിക്കുന്നത്. സായു പാടിക്കൊടുക്കുന്നത് പോലെ സിതാര പാടും. തെറ്റിച്ചപ്പോള്‍ കൈ ചുരുട്ടി അടിക്കാന്‍ വരുന്നതും വീഡിയോയില്‍ കാണാം. സിതാര തന്നെയാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.


'ഞങ്ങള്‍ തുടങ്ങട്ടെ !!!!! ഞലമറ്യ 1, 2, 3.... പമ്പയാറിന്‍ പനിനീര്‍ കടവില്‍ !!! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു !! കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !!!'- വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാര കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER