തേപ്പുകാരി, സുഖമല്ലേയെന്ന് മമ്മൂട്ടിയുടെ ചോദ്യം; 'തിരിച്ചറിഞ്ഞല്ലോ'; ജോഷി ചിത്രത്തിലെ നായിക സ്വാസിക

പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ വിശേഷങ്ങള്‍ പങ്കുട്ട് സ്വാസിക 
തേപ്പുകാരി, സുഖമല്ലേയെന്ന് മമ്മൂട്ടിയുടെ ചോദ്യം; 'തിരിച്ചറിഞ്ഞല്ലോ'; ജോഷി ചിത്രത്തിലെ നായിക സ്വാസിക
Updated on
1 min read

തേപ്പുകാരിയെന്ന് തന്നെ എല്ലാവരും വിളിക്കുന്നതില്‍ സന്തോഷമെന്ന് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ നായിക സ്വാസിക. ഒരു പരിപാടിക്കിടെ മമ്മുക്ക തേപ്പുകാരി എന്ന ഒരു പേരുകൂടിയില്ലേയെന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷമായെന്നും സ്വാസിക പറയുന്നു. അതില്‍ നിന്നുമുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കുറെ നാള്‍ അതിന്റെ ഒരു ഹൈപ്പിലായിരുന്നു. മമ്മൂക്ക തിരിച്ചറിഞ്ഞല്ലോ എന്ന് തോന്നിയിരുന്നു'.–സ്വാസിക പറഞ്ഞു.

ഒരു പരിപാടിക്കിടെ മമ്മൂക്കയോട് ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റതാണ് സ്വാസിക. അവിടെ സംഭവിച്ച കാര്യമാണിത്. സ്വയം പേരു പറഞ്ഞു പരിചയപ്പെടുത്തി തുടങ്ങിയപ്പോഴാണ് 'തനിക്ക് സ്വാസിക എന്നല്ലല്ലോ, തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ' എന്ന് മമ്മൂക്ക ചോദിച്ചത്. ഒപ്പം വന്ന മറ്റു സീരിയല്‍ താരങ്ങള്‍ ഒക്കെയും സ്വാസികയെ മമ്മൂക്ക തിരിച്ചറിഞ്ഞല്ലോ എന്നും പറഞ്ഞു ആകെ മൊത്തം ഇളകി.

'തേപ്പുകാരി, സുഖമല്ലേ' എന്നൊക്കെ ഇപ്പോഴും മമ്മൂക്ക ചോദിക്കാറുണ്ടെന്ന് സ്വാസിക പറയുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋഥ്വിക് റോഷന്‍' എന്ന ചിത്രത്തില്‍ കാമുകനെ വഞ്ചിച്ചു വേറൊരാളെ വിവാഹം കഴിക്കുന്ന യുവതിയുടെ റോള്‍ ആണ് സ്വാസിക ചെയ്തത്. തേപ്പുകാരി എന്ന പേര് വീണുകിട്ടിയതും അങ്ങനെയാണ്. 

സീരിയലുകളിലെ മിന്നും പ്രകടനവും പല ഷോകളിലെ നൃത്ത പ്രകടനങ്ങളുമെല്ലാം സ്വാസികയെ പ്രിയങ്കരിയാക്കി. ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിലും സ്വാസിക വേഷമിടുന്നു. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് സ്വാസിക എത്തുന്നത്. 

'സിനിമയിലും സീരിയലിലും ഒക്കെയുള്ള എന്റെ വേഷങ്ങള്‍ കണ്ട് ഈ സിനിമയുടെ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പള്ളി സാറിന്റെ ഭാര്യയാണ് എന്നെ ഈ സിനിമയിലേക്ക് നിര്‍ദേശിക്കുന്നത്. അവര്‍ എന്റെ ഡാന്‍സ് വിഡിയോകളും കണ്ടിരുന്നു. അങ്ങനെ ചെറിയ രീതിയില്‍ ഒരു മേക്കപ് ടെസ്റ്റ് ഒക്കെ നടത്തിയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. പൊറിഞ്ചു, മറിയം, ജോസ് എന്നിങ്ങനെ മൂന്ന് പേരുടെ കഥയാണ് ഈ സിനിമ. ഇതില്‍ ചെമ്പന്‍ വിനോദാണ് ജോസ് ആയിട്ടെത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് ഞാന്‍ എത്തുക. ഭര്‍ത്താവിനെ വളരെയധികം സ്‌നേഹിക്കുന്ന കുറച്ചൊക്കെ പൊസസീവ് ആയ ഒരു നാടന്‍ വീട്ടമ്മയുടെ വേഷമാണ്. ആ റോള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം.'–സ്വാസിക പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com