തൈമൂറിനെ തോളിലേറ്റി സെയിഫ്; ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം, വൈറലായി വിഡിയോ 

തൈമൂറിനെ തോളിലേറ്റി സെയിഫ്; ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം, വൈറലായി വിഡിയോ 

വീടിന് മുന്നിലേക്കിറങ്ങിയപ്പോഴേ ക്യാമറ ഫഌഷുകളുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരിക്കുകയാണ് സെയിഫ്
Published on

ബോളിവുഡ് താരദമ്പതികളായ സെയിഫിന്റെയും കരീനയുടെയും മകന്‍ തൈമൂര്‍ അലി ഖാന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവേശം പലതവണ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. തൈമൂറിനെ എവിടെ കണ്ടാലും ചിത്രമെടുക്കാമെന്ന പാപ്പരാസി മനോഭാവത്തിനെതിരെ സെയിഫും കരീനയും തന്നെ തുറന്നടിച്ചിട്ടുള്ളതുമാണ്. ഇപ്പോഴിതാ വീടിന് മുന്നിലേക്കിറങ്ങിയപ്പോഴേ ക്യാമറ ഫഌഷുകളുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരിക്കുകയാണ് സെയിഫ്. 

തൈമൂറിനെ തോളിലേറ്റി സെയിഫ് ഗെയിറ്റ് കടന്നുവന്നപ്പോഴേ ഫഌഷുകള്‍ നിറയുകയായിരുന്നു. നടന്നുവരുമ്പോള്‍ തന്നെ ചിത്രമെടുക്കരുതെന്ന് സെയിഫ് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍മാരെ കണ്ടതും തൈമൂര്‍ പതിവുപോലെ കൈവീശികാണിക്കാന്‍ തുടങ്ങി. സെയിഫ് നേരെ അവര്‍ക്കരികിലേക്ക് നടന്നെത്തി തന്റെ അനിഷ്ടം പങ്കുവച്ചു. മുന്‍പ് പറഞ്ഞിരുന്നതുപോലെ വീടിന് പുറത്തുവച്ച് ചിത്രങ്ങളെടുക്കരുത് എന്ന് പറഞ്ഞ സെയിഫ് ഒടുവില്‍ വാക്കുകള്‍ കടുപ്പിച്ച് 'മതിയാക്ക് നിങ്ങള്‍ക്ക് ഇത് ചെയ്യാനുള്ള അവകാശമില്ല', എന്ന്‌ പറഞ്ഞു. 

വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഫാന്‍ പേജുകളിലും ട്രോള്‍ പേജുകളിലൂമാണ് വിഡിയോ പ്രചരിക്കുന്നത്. 
വിഡിയോയ്ക്ക് താഴെ ഭൂരിഭാഗം പേരും സെയിഫിന് പിന്തുണയറിയിക്കുമ്പോള്‍ ചിലര്‍ തൈമൂര്‍ ഇതിനോടകം തന്നെ സ്റ്റാറായിക്കഴിഞ്ഞെന്നും ചിത്രങ്ങള്‍ പകര്‍ത്തേണ്ടത് പാപ്പരാസികളുടെ ജോലിയാണെന്നും കമന്റ് ചെയ്യുന്നു. ലണ്ടനില്‍ സിനിമ ചിത്രീകരണതിരക്കുകളിലായിരുന്നു സെയിഫും കരീനയും മുംബൈയിലേക്ക് കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by yogen shah (@yogenshah_s) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com