'തൊട്ടപ്പന് ശബ്ദമില്ലെന്ന് പരാതി ഉയരാം'; അഭ്യര്‍ത്ഥനയുമായി അണിയറ പ്രവര്‍ത്തകര്‍

തൊട്ടപ്പന്‍ ടീമാണ് ശബ്ദത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്
'തൊട്ടപ്പന് ശബ്ദമില്ലെന്ന് പരാതി ഉയരാം'; അഭ്യര്‍ത്ഥനയുമായി അണിയറ പ്രവര്‍ത്തകര്‍
Updated on
1 min read

ലയാളികള്‍ ഏറ്റെടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. റിയലിസ്റ്റിക് മൂഡിലുള്ള ചിത്രത്തിന് എതിരേ ആദ്യം ഉയര്‍ന്ന വിമര്‍ശനം ശബ്ദം ഇല്ലെന്നായിരുന്നു. പല തീയെറ്ററുകളിലും ശരിയായി സംഭാഷണം പോലും കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ തൊട്ടപ്പന്‍ ടീമാണ് ശബ്ദത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

വളരെ റിയലിസ്റ്റിക്കായ ചിത്രമാണ് തൊട്ടപ്പന്‍. അമിതശബ്ദം സൃഷ്ടിക്കുന്ന ഇഫക്ട്‌സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറ്ററിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാലും സ്പീക്കറുകള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും ലെവല്‍ 6 ല്‍ തന്നെ വെക്കണമെന്നുമാണ് തൊട്ടപ്പന്‍ ടീം പറയുന്നത്.  

തൊട്ടപ്പന്‍ ടീം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്.

മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതികേള്‍ക്കാന്‍പോകുന്ന സിനിമയാണ് 'തൊട്ടപ്പനും'. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും.

വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രമാണ് 'തൊട്ടപ്പന്‍'. അമിതശബ്ദം സൃഷ്ടിക്കുന്ന ഇഫക്ട്‌സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറ്ററിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാല്‍ നിങ്ങളുടെ സ്പീക്കറുകളെ ബാധിക്കുമെന്ന ടെന്‍ഷന്‍ നിങ്ങള്‍ക്കുവേണ്ട. അതിനാല്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്‌ലെവല്‍ 6ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

പ്രേക്ഷകര്‍ നിങ്ങള്‍ക്ക് ശബ്ദത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടാല്‍ തിയ്യറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ദൃശ്യംപോലെ ശബ്ദാനുഭവവും പൂര്‍ണ്ണമാകുമ്പോഴേ യഥാര്‍ത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു.

ടീം തൊട്ടപ്പന്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com