തോപ്പുംപടി പാലം ബ്ലോക്ക് ചെയ്ത് അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്; കേസ് എടുക്കണമെന്ന് വിമര്‍ശകര്‍

വെള്ളവസ്ത്രം അണിഞ്ഞ് റോഡിന് നടുക്കായി ചിരിച്ചു നില്‍ക്കുകയാണ് അര്‍ച്ചന. അവര്‍ക്ക് പിറകിലായി ഒരു വാഹനങ്ങള്‍ വന്നു നില്‍ക്കുന്നുമുണ്ട്
തോപ്പുംപടി പാലം ബ്ലോക്ക് ചെയ്ത് അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്; കേസ് എടുക്കണമെന്ന് വിമര്‍ശകര്‍
Updated on
1 min read

റോഡ് ബ്ലോക്ക് ചെയ്ത് തോപ്പുംപടി പാലത്തിന് മുകളില്‍ നിന്ന് നടി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്. വണ്ടികള്‍ പുറകില്‍ വന്ന് നില്‍ക്കുന്നത് വകവെക്കാതെ ഫോട്ടോഷൂട്ട് നടത്തുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോയും ചിത്രവും പങ്കുവെച്ചത്. 

വെള്ളവസ്ത്രം അണിഞ്ഞ് റോഡിന് നടുക്കായി ചിരിച്ചു നില്‍ക്കുകയാണ് അര്‍ച്ചന. അവര്‍ക്ക് പിറകിലായി ഒരു വാഹനങ്ങള്‍ വന്നു നില്‍ക്കുന്നുമുണ്ട്. റോഡില്‍ മുട്ടു കുത്തി നില്‍ക്കുന്ന ഫോട്ടോ ഗ്രാഫറേയും കാണാം. ഫോട്ടോ എടുത്തശേഷം അര്‍ച്ചന ഓടിമാറുന്നുണ്ട്. 'അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്‍ക്ക്; ഞാന്‍-ഇനിയും ചിരിക്കണോ?, ഓക്കെ' വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. 

എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തെ വിമര്‍ശിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി. റോഡ് ബ്ലോക്ക് ചെയ്തല്ല ഫോട്ടോ ഷൂട്ട് നടത്തേണ്ടത് എന്നാണ് അവര്‍ പറയുന്നത്. റോഡ് ബ്ലോക്ക് ചെയ്തതിന് നടിക്കെതിരേ കേസെടുക്കണം എന്നുപോലും വിമര്‍ശനമുണ്ട്. സംഭവം വിവാദമായതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നടി ആദ്യം വീഡിയോ നീക്കം ചെയ്തു. തുടര്‍ന്ന് ഫോട്ടോയും കളഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com