ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡ് അനുഷ്‌ക ശര്‍മ്മയ്ക്ക്

എന്‍ എച്ച് 10, ഫില്ലേരി, പാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച് അനുഷ്‌ക ശര്‍മ്മ ഈ വര്‍ഷത്തെ ദാദ സാഹിബ് ഫാല്‍കെ എക്‌സലന്‍സ് പുരസ്‌കാരത്തിന് അര്‍ഹയായി
ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡ് അനുഷ്‌ക ശര്‍മ്മയ്ക്ക്
Updated on: 
1 min read

എന്‍ എച്ച് 10, ഫില്ലേരി, പാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച് അനുഷ്‌ക ശര്‍മ്മ ഈ വര്‍ഷത്തെ ദാദ സാഹിബ് ഫാല്‍കെ എക്‌സലന്‍സ് പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ്. കോമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ മികച്ച ചിത്രങ്ങളെയും മാറ്റം സൃഷ്ടിക്കാല്‍ പ്രാപ്തമായ തിരകഥകളെയും പ്രോത്സാഹിപ്പിക്കുന്നതാണ് അനുഷ്‌കയ്ക്ക് അവര്‍ഡ് സമ്മാനിക്കാന്‍ ദാദ സാഹിബ് ഫാല്‍കെ ഫൗണ്ടേഷന്‍ തീരുമാനിച്ചത്. 

സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയുമായി ചേര്‍ന്നാണ് അനുഷ്‌ക നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ചിത്രങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം ഈ സിനിമകളില്‍ ശക്തമായ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ ചിത്രങ്ങളിലൂടെ സിനിമാരംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന പുതുമുഖങ്ങള്‍ക്ക് മികച്ച അവസരം നല്‍കാനും താരം മടികാണിക്കുന്നില്ല. 

ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിര്‍മ്മാതാവാണ് അനുഷ്‌ക. ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദ സാഹിബ് ഫാല്‍കെയോടുള്ള സ്മരണാത്ഥം നല്‍കി വരുന്ന ദാദ സാഹേബ് ഫാല്‍കെ എക്‌സലന്‍സ് പുരസ്‌കാരത്തിന് നടിമാരായ ഐശ്വര്യ റായി, ഹേമ മാലിനി, സീനത്ത് അമന്‍, സംവിധായകന്‍ ഷൂര്‍ജിത്ത് സിര്‍ക്കാര്‍ എന്നിവര്‍ ഇതിന് മുമ്പ് അര്‍ഹരായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com