'ദിസ് ക്യാരക്ടര്‍ ഈസ് വെരി ക്ലീന്‍, നോ എനിതിംങ്', സജിയായി സൗബിന്‍ ; ബോണിയും ബോബിയും ബേബിമോളുമുണ്ട്, കുമ്പളങ്ങി കഥ തീര്‍ന്നിട്ടില്ല (വിഡിയോ)

സൗബിന്റെ ഇംഗ്ലീഷ് ഡയലോഗുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴുഞ്ഞു
'ദിസ് ക്യാരക്ടര്‍ ഈസ് വെരി ക്ലീന്‍, നോ എനിതിംങ്', സജിയായി സൗബിന്‍ ; ബോണിയും ബോബിയും ബേബിമോളുമുണ്ട്, കുമ്പളങ്ങി കഥ തീര്‍ന്നിട്ടില്ല (വിഡിയോ)
Updated on: 
1 min read

പ്രേക്ഷക ഹൃദയങ്ങല്‍ കീഴടക്കി ഇപ്പോഴും തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മേക്കിംഗ് വിഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സിനിമയോളം തന്നെ പ്രേക്ഷകർ നെഞ്ചേറ്റുകയാണ് കുമ്പളങ്ങിയുടെ അണിയറ വിഡിയോകളും. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് വേളയിലെ വിഡിയോയാണ് ഭാവന സ്റ്റുഡിയോസ് യൂട്യൂബിൽ ഇറക്കിയിരിക്കുന്നത്. 

സൗബിന്റെ ഡബ്ബിം​ങ് രം​ഗങ്ങളാണ് വിഡിയോയിൽ ആദ്യം. പിന്നാലെ ശ്രീനാഥ് ഭാസിയും ഷെയ്നും അന്നയുമൊക്കെ ഡബ്ബ് ചെയ്യുന്നത് കാണാം. സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് താരങ്ങൾ പറയുന്നതും ഇടയ്ക്ക് ചേർത്തിട്ടുണ്ട്. തിരകഥാകൃത്ത് ശ്യാം പുഷ്കരനാണ് താരങ്ങളുമായി സംസാരിക്കുന്നത്. 

ഊളയെ പ്രേമിച്ച പെൺകുട്ടി എന്ന് അലറി ഡബ്ബ് ചെയ്യുന്ന അന്നയെ വിഡിയോയിൽ കാണാം. സെക്സ് ഈ നോട്ട് എ പ്രോമിസ് എന്ന് ഡബ്ബ് ചെയ്ത് ചിരിച്ച് മറയുന്ന ഷെയ്നും വിഡിയോയിലുണ്ട്. മാത്യ, സുരാജ്, റിയ സൈറ തുടങ്ങിയവരുമായും ശ്യാം സംസാരിക്കുന്നുണ്ട്. 

ഇതിന് ശേഷം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രംഗമാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ സൗബിനുമായാണ് ശ്യാമിന്റെ സംഭാഷണങ്ങള്‍. പതിവില്‍ നിന്ന് വിപരീതമായി വളരെ വീരിയസായി നിന്ന് ഇംഗ്ലിഷില്‍ ആശയവിനിമയം നടത്തുന്ന സൗബിനെയാണ് കാണാനാകുക. സൗബിന്റെ ഇംഗ്ലീഷ് ഡയലോഗുകള്‍ ആരാധകര്‍ ഇപ്പോള്‍ തന്നെ ഏറ്റെടുത്തു കഴുഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER